വിജയ് വർധൻ ഐ.എ.എസ്
ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. പലർക്കുമത് കുട്ടിക്കാലം മുതലുള്ള സ്വപ്നം സാക്ഷാത്കരിക്കാനുള്ള ചവിട്ടുപടിയാണ്. ഒരുപാട് തവണ പരാജയം നേടിട്ട് ഒടുവിൽ വിജയിയായ ഒരാളുടെ കഥയാണ് പറയാൻ പോകുന്നത്.
ഐ.എ.എസ് ഓഫിസറാവുകയായിരുന്നു വിജയൻ വർധൻ എന്ന ഹരിയാന സ്വദേശിയുടെ വലിയ സ്വപ്നം. ഒരുതവണ സിവിൽ സർവീസ് പരീക്ഷ പാസായി ഐ.പി.എസ് ലഭിച്ചെങ്കിലും ആ ജോലിയിൽ സംതൃപ്തി തോന്നാതെ രാജിവെക്കുകയായിരുന്നു. ഒരുനാൾ താൻ ഐ.എ.എസ് ഉദ്യോഗസ്ഥാനകുമെന്ന് തന്നെ വിജയ് വർധൻ ഉറപ്പിച്ചു.
ഹരിയാനയിലെ സിർസയാണ് വിജയ് വർധന്റെ ജൻമദേശം. ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം യു.പി.എസ്.സിക്ക് തയാറെടുക്കാനായി വിജയ് ഡൽഹിയിലേക്ക് മാറി. 35 പരീക്ഷകൾ എഴുതിയപ്പോൾ ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ നിരാശനായില്ല. ഒടുവിൽ 2018ൽ പരിശ്രമത്തിന് ഫലമുണ്ടായി. യു.പി.എസ്.സി പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ104 ാം റാങ്ക് നേടി ഐ.പി.എസുകാരനായി.
എന്നാൽ ഐ.എ.എസ് ആയിരുന്നു ഇദ്ദേഹത്തിന്റെ വലിയ ലക്ഷ്യം. അതിനാൽ ഐ.പി.എസ് ഒഴിവാക്കി വീണ്ടും പരിശ്രമം തുടങ്ങി. ഒടുവൽ 2021ൽ യു.പി.എസ്.സി പരീക്ഷയിൽ 70ാം റാങ്ക് നേടിയതോടെ വിജയ് വർധന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഒരുപാട് തവണ പരാജയം നേരിട്ടിട്ടും പിൻമാറാതെ വീണ്ടും വീണ്ടും ശ്രമിച്ചതാണ് വിജയ് വർധന്റെ വിജയത്തിന്റെ പ്രധാന കാരണം. വിജയിക്കാൻ കഴിയില്ല എന്ന് കരുതുന്നവർക്ക് പ്രചോദനമാണ് വിജയ വർധൻ. കഠിനാധ്വാനവും പരാജയത്തിൽ പിൻമാറാത്ത മനസുമുണ്ടെങ്കിൽ ഒരു ലക്ഷ്യവും നമുക്ക് വെല്ലുവിളിയാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.