​ആദ്യം ഡോക്ടറായി, പിന്നെ ഐ.എ.എസ് ഓഫിസർ, ഒടുവിൽ ഐ.എ.എസ്‍ ഉപേക്ഷിച്ച് അധ്യാപികയും; ജീവിതത്തിൽ റിസ്ക് എടുക്കാൻ ഇഷ്ടപ്പെട്ട ഡോ. തനു ജെയിൻ

യു.പി.എസ്.സി പരീക്ഷയിൽ മികച്ച വിജയം നേടി ഐ.എ.എസ് ഓഫിസർ ആവുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ സിവിൽ സർവീസ് നേടാൻ വർഷങ്ങളുടെ കഠിനാധ്വാനം ആവശ്യമാണ്. അങ്ങനെയൊരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. 2015 ബാച്ചിലെ ഐ.എ.എസ് ഓഫിസറാണ് ഡോ. തനു ജെയിൻ. ഡൽഹിയിൽ ജനിച്ച തനു ജെയിൻ കാംബ്രിജ് സ്കൂളിലാണ് പഠിച്ചത്. സുഭാർതി മെഡിക്കൽ കോളജിൽ നിന്ന് ബി.ഡി.എസ് ബിരുദധാരിയായ താനു, പഠനകാലത്ത് തന്നെ ​സിവിൽ സർവീസിന് ശ്രമം തുടങ്ങിയിരുന്നു. നല്ലൊരു മോട്ടിവേഷനൽ സ്പീക്കർ കൂടിയാണ്. സാമൂഹിക പ്രവർത്തന​ങ്ങളോടും താൽപര. പുസ്തകരചനയും ഉണ്ട്. സിവിൽ സർവീസ് നേടിയ ശേഷം താനു ഈ രംഗങ്ങളിലും സജീവമായി. ഇൻസ്റ്റഗ്രാമിൽ 96,000ലേറെ ഫോളോവേഴ്സുണ്ട് ഇവർക്ക്. യു.പി.എസ്.സി പരീക്ഷ പരിശീലനം, മോക് ഇന്റർവ്യൂ എന്നിവയുമായും സജീവമാണ്. 

ഏഴര വർഷം ഐ.എ.എസ് ഓഫിസറായി ജോലി ചെയ്ത ശേഷമാണ് തനു കഠിനമായ ആ തീരുമാനമെടുത്തത്. ജോലി രാജിവെച്ച് അധ്യാപനത്തിലേക്ക് തിരിയാനായിരുന്നു അത്. പലരും നെറ്റിചുളിച്ചപ്പോൾ താനുവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. ​''ഐ.എ.എസ് എന്ന എന്റെ സ്വപ്നം പൂവണിഞ്ഞു. ആ മേഖലയിൽ ഏഴരവർഷം ജോലി ചെയ്യുകയുമുണ്ടായി. യു.പി.എസ്.സി കടമ്പ കടക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് എനിക്കറിയാം. ഒരുപാട് അവസരങ്ങളുടെ കലവറ തന്നെ ഇന്ന് നമുക്ക് മുന്നിലുണ്ട്. എന്റെ ഭർത്താവും സിവിൽ സർവീസിലാണ്. അതിനാൽ റിസ്‍ക് ഏറ്റെടുത്ത് ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങാൻ തീരുമാനിച്ചു.''-താനു പറയുന്നു.

ഏറെ കടമ്പകൾ കടന്നാണ് തനു ഐ.എ.എസ് നേടിയത്. ആദ്യ ചാൻസിൽ തന്നെ പ്രിലിംസ് എഴുതിയെടുത്തു. എന്നാൽ മെയിൻസിൽ പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമത്തിൽ 648 ാം റാങ്ക് നേടി. 2014ലായിരുന്നു അത്. 2015ലാണ് ഐ.എ.എസ് എന്ന സ്വപ്നം കൈയെത്തിപ്പിടിച്ചത്. 

Tags:    
News Summary - Meet doctor who cleared UPSC exam to become IAS officer, resigned after 7 years due to

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.