കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ ഭാഷാ പ്രതിഭക്കുള്ള സ്പെഷൽ ജൂറി പുരസ്‌കാരം ജിംസിത്ത് അമ്പലപ്പാടിന് ശ്രീകുമാരൻ തമ്പി സമ്മാനിക്കുന്നു

ജിംസിത്ത് അമ്പലപ്പാടിന് പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ ഭാഷാ പ്രതിഭക്കുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം ജിംസിത്ത് അമ്പലപ്പാടിന് സമ്മാനിച്ചു.

തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പുരസ്ക്കാര ദാനച്ചടങ്ങിൽ ശ്രീകുമാരൻ തമ്പിയാണ് പുരസ്കാരം നൽകിയത്. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഐ.ബി സതീഷ് എം.എൽ.എ, ഡോ.എ.വി അനൂപ്, ചലച്ചിത്ര നടൻ അനീഷ് രവി, പിന്നണി ഗായിക അഖില ആനന്ദ്, കേന്ദ്രീയ വിദ്യാലയ സംഘാൻ ഡെപ്യൂട്ടി കമ്മീഷണർ സന്തോഷ് കുമാർ, എൻ. വിനോദ് വൈശാഖി, വി.എസ്. ബിന്ദു, ജേക്കബ് എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മലയാള ഭാഷയെ സാങ്കേതികവിദ്യാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള നൂതനാശയങ്ങൾ നടപ്പാക്കുന്നതിനുള്ള മികവിനാണ് ഭാഷാ പ്രതിഭാ പുരസ്കാരം ഏർപ്പെടുത്തിയത്. കേരള സംസ്കാരത്തിന്റെ ഭാഗമായ പൈതൃക കലകളെ കുറിച്ചുള്ള നാട്യകല എന്ന ഫോക്‌ലോർ സിനിമയുടെ സംവിധാന മികവിനാണ് പുരസ്കാരം നൽകിയത്. കോഴിക്കോട് ജില്ലയിലെ ചേളന്നൂർ അമ്പലപ്പാട് സ്വദേശി വിശ്വനാഥൻ നായരുടെയും പ്രേമവല്ലിയുടെയും മകനാണ്. ഭാര്യ എ.എസ്. അഞ്‌ജലി.

Tags:    
News Summary - Jimsith Ambalappad was presented with the award.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.