അലന്‍ ബാബു, ആദിത്യ ബൈജു

ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ: റാങ്ക് തിളക്കത്തിൽ കൊല്ലം

കൊല്ലം: ജോയൻറ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് 2020 പരീക്ഷയിൽ സംസ്ഥാനതലത്തിൽ രണ്ട് റാങ്കുകൾ കൊല്ലത്തിന്. അലൻ ബാബു (237), ആദിത്യ ബൈജു (592) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും റാങ്ക് നേടിയത്.

പേരൂർ സുബിരിയ മൻസിലിൽ ബാബു ഷെറീഫിന്റെയും സജീനയുടെയും മൂത്ത മകനാണ് അലൻ ബാബു. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 270ാം റാങ്കായിരുന്നു അലന്. ദേശീയതലത്തിൽ ജെ.ഇ.ഇ മെയിൻ 973, ബി.ആർക്ക് 189, ബി.പ്ലാനിങ് 117 എന്നിങ്ങനെയായിരുന്നു റാങ്ക്. സ്കൂൾ പഠനം അമൃതവിദ്യാലയത്തിലും പ്ലസ് ടു പഠനം മാന്നാനം കെ.ഇയിലുമാണ് പൂർത്തിയാക്കിയത്. കമ്പ്യൂട്ടർ സയൻസാണ് ഇഷ്ട വിഷയം. പിതാവ് ബാബു ഷെറീഫ് നെടുമ്പന പഞ്ചായത്തിലെ ക്ലർക്കാണ്. മാതാവ് സജീന അഷ്ടമുടി ജി.എച്ച്.എസ്.എസിലെ അധ്യാപികയാണ്. സഹോദരൻ അമൻ ബാബു.

എൻജിനിയറിങ്​ പ്രവേശന പരീക്ഷയിൽ സംസ്ഥാനത്ത് നാലാം റാങ്കുകാരനാണ് ആദിത്യ ബൈജു. തൃക്കോവിൽവട്ടം പഞ്ചായത്തിലെ വെട്ടിലത്താഴം മേലേമഠത്തിൽ ആർ. ബൈജുവിന്റെയും, കൊല്ലം അമർദീപ് ഐ കെയർ സെൻററിലെ ഡോ. നിഷാ എസ്.പിള്ളയുടെയും മകനാണ്. ഏക സഹോദരൻ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അഭിനവ്‌. അച്ഛൻ ആർ. ബൈജു മലപ്പുറം എടരിക്കാട് കെ.എസ്.ഇ.ബി. സെക്ഷനിലെ അസിസ്​റ്റൻറ് എക്സിസിക്യുട്ടീവ് എൻജിനീയറാണ്. പുതുച്ചിറ നവദീപ്​ പബ്ലിക് സ്ക്കൂളിലാണ് പത്താം ക്ലാസ്സ് വരെ പഠിച്ചത്. പ്ലസ് ടു കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.