നേടിയെടുത്തത് 20 ഡിഗ്രികൾ, യു.പി.എസ്.സി പരീക്ഷ പാസായത് രണ്ടു വട്ടം; മന്ത്രിയായി വരെ ശോഭിച്ച ശ്രീകാന്ത് ജിച്കറെ കുറിച്ചറിയാം

പഠിക്കുന്ന കാലത്ത് ഏതെങ്കിലും പ്രഫഷനിൽ എത്തിപ്പെടണമെന്നാണ് ഭൂരിഭാഗം വിദ്യാർഥികളും ആഗ്രഹിക്കുക. എന്നാൽ ഒന്നിലധികം പ്രഫഷനുകളിലെത്തിപ്പെടാൻ നിങ്ങളാരെങ്കിലും ആഗ്രഹിച്ചിട്ടു​ണ്ടോ? മൾട്ടി ടാലൻറുള്ള അങ്ങനെയൊരാളുണ്ട്. ശ്രീകാന്ത് ജിച്കർ എന്നാണ് പേര്. രാഷ്ട്രീയക്കാരനായും സിവിൽ സർവീസ് ഉദ്യോഗസ്ഥനായും ഗവേഷകനായും ഡോക്ടറായും അഭിഭാഷകനായും മാധ്യമപ്രവർത്തകനായും ഫിലാന്ത്രോപിസ്റ്റായും തിളങ്ങിയിട്ടുണ്ട് ശ്രീകാന്ത്. ദൗർഭാഗ്യവശാൽ 2004ലുണ്ടായ ഒരപകടത്തിൽ ശ്രീകാന്തിനെ നഷ്ടമായി. ഒരുപാട് നേട്ടങ്ങൾ സ്വന്തം പേരിൽ എഴുതിച്ചേർത്താണ് ശ്രീകാന്ത് വിടവാങ്ങിയത്.

മറാത്ത കുടുംബത്തിലാണ് ശ്രീകാന്തിന്റെ ജനനം. 26 വയസിനുള്ളിൽ ഇന്ത്യയിൽ ഏറ്റവരും കൂടുതൽ വിദ്യാഭ്യാസം നേടിയ വ്യക്തി എന്ന പേരിലാണ് ശ്രീകാന്ത് റെക്കോഡിട്ടത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗവും ശ്രീകാന്താണ്. 20 വ്യത്യസ്ത യൂനിവേഴ്സിറ്റികളിൽ നിന്നായി ബിരുദം നേടിയിട്ടുള്ള ശ്രീകാന്തിന് പഠനം എന്നും അഭിനിവേശമായിരുന്നു.

എം.ബി.ബി.എസ്, എം.ഡി ബിരുദങ്ങൾ സ്വന്തമാക്കിയ ഇദ്ദേഹം പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി, ഇക്കണോമിക്സ്, സംസ്കൃതം, ഹിസ്റ്ററി, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, ആൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ, ആർക്കിയോളജി എന്നീ വിഷയങ്ങളിൽ ബിരുദവും സ്വന്തമാക്കി.

ഇന്റർനാഷനൽ ലോ, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ ബിരുദമുണ്ട്. നിരവധി വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും പി.എച്ച്.ഡിയും. അക്കാദമിക മികവിന് നിരവധി സ്വർണ മെഡലുകളും ശ്രീകാന്തിന് ലഭിച്ചു.

റിപ്പോർട്ടുകളനുസരിച്ച് 1973നും 1990നുമിടയിൽ ശ്രീകാന്ത് 42 യൂനിവേഴ്സിറ്റികളുടെ പരീക്ഷയെഴുതിയിട്ടുണ്ട്. 1978ൽ അദ്ദേഹം യു.പി.എസ്.സി പരീക്ഷ പാസായി ഐ.പി.എസ് ഉദ്യോഗസ്ഥനായി. ജോലിയിൽ തുടരടവെ1980ൽ വീണ്ടും സിവിൽ സർവീസ് പരീക്ഷയെഴുതി. ഇത്തവണ ഐ.എ.എസ് തന്നെ കൂടെ പോന്നു. എന്നാൽ ഐ.എ.എസ് ഓഫിസറായി ഒരാഴ്ച മാത്രമാണ് ശ്രീകാന്ത് ഓഫിസിലിരുന്നത്. അപ്പോഴേക്കും അദ്ദേഹം നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് ഐ.എ.എസ് ഓഫിസർ പദവി രാജി വെച്ച് ജനസേവനത്തിനിറങ്ങി. വൈകാതെ മന്ത്രിസ്ഥാനവും തേടിയെത്തി. മഹാരാഷ്ട്ര സർക്കാരിൽ മന്ത്രിയായി സേവനമനുഷ്ടിക്കുന്നതിനിടെയാണ് 2004ൽ ഒരു കാറപകടത്തിൽ ഇദ്ദേഹം മരിക്കുന്നത്.  

Tags:    
News Summary - India’s most educated man with 20 degrees, cracked UPSC exam twice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.