ഐ.എസ്‌.ആർ.ഒ യങ് സയന്‍റിസ്റ്റായി ഫഹ്മി

മങ്കട: ഐ.എസ്.ആർ.ഒ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിവരുന്ന യങ് സയന്‍റിസ്റ്റ് പ്രോഗ്രാമിലേക്ക് കെ.ടി. ഫഹ്മി തിരഞ്ഞെടുക്കപ്പെട്ടു. തിരൂർക്കാട് എ.എം. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. യുവാക്കൾക്കിടയിൽ ശാസ്ത്ര-സാങ്കേതിക അവബോധം സൃഷ്ടിക്കാനാണ് പരിപാടി നടത്തിവരുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 150 കുട്ടികളെയാണ് ഐ.എസ്.ആർ.ഒ ഇതിനായി തിരഞ്ഞെടുക്കുക.

അഞ്ചു ബാച്ചുകളായി രണ്ടാഴ്ചത്തോളം നീളുന്ന ക്യാമ്പിൽ വിദ്യാർഥികൾക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രമുഖരുടെ ക്ലാസുകളും അഭിമുഖങ്ങളും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം സന്ദർശിക്കാനുള്ള അവസരവും ലഭിക്കും. വിക്രം സാരാഭായ് സ്പേസ് സെന്‍റർ, തിരുവനന്തപുരം, യു.ആർ റാവു സാറ്റ്ലൈറ്റ് സെന്‍റർ, ബംഗളൂരു, സ്പേസ് ആപ്ലിക്കേഷൻ സെന്‍റർ, അഹമ്മദാബാദ്, നാഷനൽ റിമോട്ട് സെൻസിങ് സെന്‍റർ, ഹൈദരാബാദ്, നോർത്ത്-ഈസ്റ്റ് സ്പേസ് ആപ്ലിക്കേഷൻ സെന്‍റർ, ഷില്ലോങ് എന്നിവിടങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. തിരൂർക്കാട് സ്കൂളിലെ അധ്യാപിക ഫെബിനയുടെയും കുളത്തൂർ താഴത്തേതിൽ മുഹമ്മദ് ഇബ്രാഹിമി‍െൻറയും മകളാണ്.

Tags:    
News Summary - Fahmi elected for ISRO Young Scientist programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.