എ.ഐ വഴി കാട്ടുതീ പ്രവചിക്കാമെന്ന് തെളിയിച്ച ഐ.ഐ.ടി വിദ്യാർഥിനിക്ക് 83 ലക്ഷം രൂപയുടെ ജോലി വാഗ്ദാനം

ന്യൂഡൽഹി: ഭഗൽപൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മൂന്നാംവർഷ വിദ്യാർഥിക്ക് റെക്കോർഡ് തുക ഓഫറുമായി കാമ്പസ് പ്ലേസ്മെന്റ്. 83 ലക്ഷം രൂപയാണ് ഇഷിക ഝാക്ക് ഗൂഗ്ൾ ഹാക്കത്തോൺസ് വാഗ്ദാനം ചെയ്തത്.

ഗൂഗിൾ ഹാക്കത്തണിന്റെ അവസാന റൗണ്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ് അൽഗോരിതങ്ങളും ഉപയോഗിച്ച് കാട്ടുതീ പ്രവചിക്കുന്നതിനെക്കുറിച്ചുള്ള ഒരു പ്രോജക്റ്റ് ഉണ്ടാക്കി ഇഷിക ഝാ എന്ന എല്ലാ​വരെയും അമ്പരപ്പിച്ചു. 2.5 ശതമാനം അപേക്ഷകരിൽ ഉയർന്ന മാർക്ക് നേടാൻ ഇഷികക്ക് തന്റെ പ്രകടനത്തിലൂടെ സാധിച്ചു.

തന്റെ സാ​ങ്കേതിക പരിജ്ഞാനം വളർത്തുന്നതിന്റെ ഭാഗമായി നിലവിൽ കോമ്പിറ്റിറ്റീവ് കോഡിങ് ആൻഡ് ലേണിങ് വെബ്ഡെവലപ്മെന്റിൽ മുഴുകിയിരിക്കുകയാണ് ഈ പെൺകുട്ടി. ഹരിയാന സ്വദേശിയായ ഇഷികക്ക് ചെറുപ്പം തൊട്ടേ കമ്പ്യൂട്ടർ കോഡിങ് ഹരമാണ്. ടെക്നോളജി ഉപയോഗിച്ച് ഇന്ന് ലോകം നേരിടുന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിലാണ് ഇഷികയുടെ ഫോക്കസ്.

ഹരിയാനയിലെ കുഗ്രാമത്തിൽ നിന്ന് ടെക്നോളജി രംഗത്തെ താരമായി മാറിയ ഇഷിതയുടെ ജീവിതം എല്ലാവിദ്യാർഥികൾക്കും പ്രചോദനമാണ്. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ഒരു ആപ് വികസിപ്പിക്കുന്ന തിരക്കിലാണിപ്പോൾ ഇഷിത.

Tags:    
News Summary - Engineering student in Bihar gets ₹83 lakh job offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.