തൃ​ശൂ​ർ ഗ​വ​. എ​ൻജിനീ​യ​റിങ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ൻജിനീ​യ​റിങ് വി​ദ്യാ​ർ​ഥി​ക​ൾ ഓൾ ടെറൈൻ വാഹനത്തിനൊപ്പം

ഇലക്ട്രിക് എ.​ടി​.വി മോ​ട്ടോ​ർ​ക്രോ​സ് മ​ത്സ​രം: തൃ​ശൂ​ർ ഗ​വ​. എ​ൻജിനീ​യ​റിങ് കോ​ള​ജിന് നേട്ടം

തൃശൂർ: സൊ​സൈ​റ്റി ഓ​ഫ് ഓ​ട്ടോ​മോ​ട്ടി​വ് എ​ൻജി​നീ​യേ​ഴ്സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ചി​ത്ക​ര യൂ​നി​വേ​ഴ്സി​റ്റി​യി​ൽ സംഘടിപ്പിച്ച ദേ​ശീ​യ ഇലക്ട്രിക് എ.​ടി​.വി മോ​ട്ടോ​ർ​ക്രോ​സ് മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ൽ ഒ​ന്നാം​റാങ്കും അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ 75ൽ 16ാം ​റാ​ങ്കും ക​ര​സ്ഥ​മാ​ക്കി​ തൃ​ശൂ​ർ ഗ​വ​. എ​ൻജിനീ​യ​റിങ് കോ​ള​ജ്.

കോളജിലെ മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് എ​ൻജിനീ​യ​റിങ് വിഭാഗത്തിലെ 30 അം​ഗ വി​ദ്യാ​ർ​ഥി​കൾ നിർമിച്ച ഓൾ ടെറൈൻ വാഹനമാണ് നേട്ടത്തിനർഹമാക്കിയത്. 

Tags:    
News Summary - Electric ATV Motocross Competition: Achievement for Thrissur Govt. Engineering college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.