റാശിദ് ഗസ്സാലി

ഇരട്ട ഡോക്ടറേറ്റ് നിറവിൽ റാശിദ് ഗസ്സാലി

താളൂർ: ഇരട്ട ഡോക്ടറേറ്റ് എന്ന അപൂർവ നേട്ടം സ്വന്തമാക്കി നീലഗിരി കോളജ് മാനേജിങ് ഡയറക്ടറും സെക്രട്ടറിയുമായ ഡോ. റാശിദ് ഗസ്സാലി. ഭാരതിയാർ യൂനിവേഴ്സിറ്റിയിലെ എക്സ്ടെൻഷൻ ആൻഡ് കരിയർ ഗൈഡൻസ് ഡിപ്പാർട്മെന്റിൽനിന്ന് സ്വന്തമായി രൂപപ്പെടുത്തിയെടുത്ത പി.ആർ.പി (PRP) ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നീലഗിരി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കരിയർ വിജയത്തെ പഠന വിധേയമാക്കി നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.

നേരത്തെ ജനീവയിലെ സ്വിസ്സ് സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ അന്താരാഷ്ട്ര അംഗീകാരമുള്ള ഡോക്ടറേറ്റും കരസ്ഥമാക്കിയിരുന്നു. മികച്ച പ്രഭാഷകൻ, അന്താരാഷ്ട്ര പരിശീലകൻ, വിദ്യാഭ്യാസ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച റാശിദ് ഗസ്സാലി, കൂളിവയൽ ആസ്ഥാനമായ് പ്രവർത്തിക്കുന്ന സൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ് എക്സിക്യൂട്ടീവ് ഡയറക്ടർ, വയനാട് മുസ്ലിം യതീംഖാന ജോ. സെക്രട്ടറി തുടങ്ങിയ വിവിധ ചുമതലകൾ വഹിക്കുന്നുണ്ട്.

ഭാരതിയാർ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായി തമിഴ്നാട് സർക്കാർ നൽകിയ അംഗീകാരത്തിന് പുറമെ, സിലിക്കൺ ഇന്ത്യയുടെ ഇന്ത്യയിലെ ആദ്യ 10 പരിശീലകരുടെ പട്ടികയിലും ധനം മാഗസിന്റെ ചേഞ്ച് മേക്കേഴ്സ് പട്ടികയിലും ഇടം പിടിച്ചിരുന്നു ഗസ്സാലി.

Tags:    
News Summary - Dr. Rashid Gazzali achieved the rare feat of a double doctorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.