യാസിറിന് ജർമനിയിൽ മൂന്നുകോടി രൂപ വാർഷിക ശമ്പളത്തിൽ ജോലി

കമ്പ്യൂട്ടർ സയൻസ് ബി.ടെക് ബിരുദധാരിയായ മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളത്തിൽ ജോലി. ജർമനിയിലെ സൂം ബി.ഡബ്ല്യു എന്ന സോഫ്റ്റ് വേർ കമ്പനിയിലാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് യാസിറിന് ജോലി ലഭിച്ചത്.  പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ശമ്പളത്തിന്റെ ഓഫർ ലഭിക്കുന്നതെന്നാണ് സർവകലാശാല അവകാശപ്പെടുന്നത്.

എൽ.പി.യുവിൽ(പഞ്ചാബിലെ ലവ്‍ലി പ്രഫഷനൽ യൂനിവേഴ്സിറ്റി) നിന്നാണ് 8.6 സി.ജി.പി.എയോടെ യാസിർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് പൂർത്തിയാക്കിയത്. ഇതേ സർവകലാശാലയിൽ പഠിച്ച മറ്റ് വിദ്യാർഥികൾക്ക് ഒരു കോടി വാർഷിക ശമ്പളത്തിൽ ഗൂഗ്ൾ, ആപ്ൾ, മൈക്രോസോഫ്റ്റ്, മെഴ്സിഡസ്, ഫോർച്യൂൺ തുടങ്ങി വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്. ഈ സർവകലാശാലയിലെ നിരവധി വിദ്യാർഥികൾക്ക് നല്ല ശമ്പളത്തിൽ വിവിധ കമ്പനികളിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചിട്ടുണ്ട്. 

2021-22 വർഷത്തിൽ എൽ.പി.യുവിലെ 431 വിദ്യാർഥികൾക്ക് 10 ലക്ഷം രൂപ പാക്കേജിന്റെ ജോലി ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ 58ാം സ്ഥാനത്താണ് എൽ.പി.യു. ഈ സർവകലാശാലയിലെ പഠനമാണ് തന്റെ ഭാവി നിർണയിച്ചതെന്ന് യാസിർ പറയുന്നു. 

Tags:    
News Summary - BTech graduate from LPU bags Rs 3 crore job offer from Germany, creates placement record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.