ഈ കർഷകന്‍റെ അഞ്ചു പെൺമക്കളും ഇനി ഭരണനിർവഹണത്തിന്​

ജയ്​പൂർ: രാജസ്​ഥാനിലെ അഞ്ചു സഹോദരിമാർ ഇനി ഭരണനിർവഹണത്തിന്​. ഒരുമിച്ച്​ പഠിച്ച്​ വളർന്ന അഞ്ചുസഹോദരിമാരിൽ മൂന്നുപേരായ അൻഷു, റീതു, സുമൻ എന്നിവരാണ്​ ഈ വർഷത്തെ അഡ്​മിനിസ്​ട്രേറ്റീവ്​ പരീക്ഷയിൽ ഉന്നതവിജയം ​േനടിയത്​. സഹോദരിമാരായ റോമയും മഞ്​ജുവും ഈ നേട്ടം നേരത്തേതന്നെ കൈപ്പിടിയിലാക്കിയിരുന്നു.

അഞ്ചുമക്കളും രാജസ്​ഥാന്‍റെ ഭരണചക്രത്തിലെത്തു​േമ്പാൾ സന്തോഷത്തിന്‍റെ കൊടുമുടിയിലാണ്​ ഹനുമാൻഗഡിലെ ഇവരുടെ കുടുംബം. കർഷകനായ സഹദേവ്​ സഹാരന്‍റെയും ലക്ഷ്​മിയുടെയും മക്കളാണ്​ ഇവർ. എട്ടാം ക്ലാസ്​ വിദ്യാഭ്യാസമുള്ള സഹദേവിന്‍റെയും സ്​കൂളിൽ പോയിട്ടില്ലാത്ത ലക്ഷ്​മിയുടെ ആഗ്രഹം മക്ക​ൾക്ക്​ ഉന്നതവിദ്യാഭ്യാസം നൽകുകയെന്നതായിരുന്നു.


അഡ്​മിനിസ്​ട്രേറ്റീവ്​ പരീക്ഷയിൽ ഒ.ബി.സി വിഭാഗത്തിൽ 31ാം റാങ്കാണ്​ അൻഷുവിന്​. റീത്തുവിന്​ 96ഉം സുമന്​ 98ഉം. റീത്തുവാണ്​ ഏറ്റവും ഇളയമകൾ.

റോമ 2010ൽ അഡ്​മിനിസ്​ട്രേറ്റീവ്​ പരീക്ഷയിൽ വിജയം നേടിയിരുന്നു. ഇപ്പോൾ സുജൻഗഡ്​ ജില്ലയി​ൽ ബ്ലോക്ക്​ ഡെവലപ്മെന്‍റ്​ ഓഫിസറായി ജോലി ചെയ്യുകയാണ്​ റോമ. 2017ൽ അഡ്​മിനിസ്​ട്രേറ്റീവ്​ പരീക്ഷ വിജയിച്ച മഞ്​ജു ഹനുമാൻഗഡിൽ കോർപറേറ്റീവ്​ വകുപ്പിലും ജോലി ചെയ്യുന്നു. സഹോദരിമാർക്ക്​ ആശംസകളുമായി നിരവധിപേർ രംഗത്തെത്തി. 

Tags:    
News Summary - 3 sisters crack Rajasthan Administrative Service exam together Now 5 daughters of farmer are RAS officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.