നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ അസിസ്റ്റന്‍റ് റിസര്‍ച്ച് ഓഫിസര്‍, ഫോട്ടോ അസിസ്റ്റന്‍റ്

ഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയില്‍ അസിസ്റ്റന്‍റ് റിസര്‍ച് ഓഫിസര്‍, സെക്യൂരിറ്റി ഓഫിസര്‍, ഫോട്ടോ അസിസ്റ്റന്‍റ്, ജൂനിയര്‍ ടെക്നീഷ്യന്‍, സീനിയര്‍ ടെക്നീഷ്യന്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്. മേയ് മൂന്നിനകം അപേക്ഷിക്കണം. യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങള്‍ ചുവടെ: 
അസിസ്റ്റന്‍റ് റിസര്‍ച് ഓഫിസര്‍ -യോഗ്യത: മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററിയില്‍ സ്പെഷലൈസേഷനോടെ ഹിസ്റ്ററിയില്‍ മാസ്റ്റര്‍ ബിരുദം. മോഡേണ്‍ ഇന്ത്യന്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായം: 35 വയസ്സ്. 
സെക്യൂരിറ്റി ഓഫിസര്‍ -യോഗ്യത: പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം. വിമുക്ത ഭടന്മാര്‍ക്ക് അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 45 വയസ്സ്. 
ഫോട്ടോ അസിസ്റ്റന്‍റ് -യോഗ്യത: 10ാം ക്ളാസ് അല്ളെങ്കില്‍ തത്തുല്യം. മൈക്രോഫിലിമിങ്/ഫോട്ടോഗ്രഫിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28 വയസ്സ്. 
 ജൂനിയര്‍ ടെക്നീഷ്യന്‍ -യോഗ്യത: ഡിപ്ളോമ ഇന്‍ റേഡിയോ/ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്. ആംപ്ളിഫയര്‍, ടേപ് റെക്കോഡര്‍ പോലുള്ള ഓഡിയോ ഉപകരണങ്ങള്‍ സര്‍വിസ് ചെയ്യുന്നതില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 28 വയസ്സ്. 
സീനിയര്‍ ടെക്നീഷ്യന്‍- യോഗ്യത: പ്ളസ് ടു അല്ളെങ്കില്‍ തത്തുല്യം. ഡിപ്ളോമ ഇന്‍ റേഡിയോ എന്‍ജിനീയറിങ് അല്ളെങ്കില്‍ തത്തുല്യം. പ്രായം: 28 വയസ്സ്. വിജ്ഞാപനത്തിന്‍െറ പൂര്‍ണരൂപം ഏപ്രില്‍ നാല്-പത്ത് ലക്കം എംപ്ളോയ്മെന്‍റ് ന്യൂസില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.