മുകേഷ് അംബാനിയുടെ ഡ്രൈവറുടെ ശമ്പളം എത്ര?

മുംബൈ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ബിസിനസുകാരിൽ ഒരാളാണ് മുകേഷ് അംബാനി. ടെലികോം, എണ്ണ, റീട്ടെയിൽ, ടെക്സ്റ്റൈൽസ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവനാണ് അദ്ദേഹം. 2024ലെ കണക്കനുസരിച്ച്, ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ പതിനൊന്നാമത്തെ ധനികനുമാണ് മുകേഷ് അംബാനി. 122 ബില്യൺ ഡോളറാണ് നിലവിൽ അംബാനിയുടെ ആസ്തി.

അംബാനിയുടെ ശമ്പളം

അതിസമ്പന്നരുടെ പട്ടികയിൽ മുന്നിലുള്ള അംബാനിയുടെ ശമ്പളം അദ്ദേഹത്തിന്റെ ആസ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. 2008 മുതൽ 15 കോടി രൂപ മാത്രമാണ് അംബാനിയുടെ പ്രതിവർഷ ​ശമ്പളം. 2022ലെ കോവിഡ് സമയത്ത് അദ്ദേഹം ശമ്പളമൊന്നും വാങ്ങിയിട്ടില്ല എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

അംബാനിയുടെ ഡ്രൈവറുടെ ശമ്പളം

സ്വന്തം വളർച്ചയോടൊപ്പം ജീവനക്കാർക്ക് നല്ല ശമ്പളവും ലഭിക്കുന്നുണ്ടെന്ന് അംബാനി ഉറപ്പാക്കുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 2017ൽ അദ്ദേഹത്തിന്റെ സ്വകാര്യ ഡ്രൈവർക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപയായിരുന്നു ശമ്പളം. അതായത് പ്രതിവർഷം 24 ലക്ഷം രൂപ. പല കമ്പനികളുടെയും മാനേജർമാരുടെ ശമ്പ​ളത്തേക്കാൾ കൂടുതലാണിത്.

എന്തുകൊണ്ട് ഇത്രയധികം ശമ്പളം?

അംബാനി കുടുംബത്തിന്റെ ഡ്രൈവറാകുക എന്നത് അത്ര എളുപ്പമല്ല. സ്വകാര്യ ഏജൻസികൾ വഴിയാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ഇവർ ആഡംബര കാറുകളും ബുള്ളറ്റ് പ്രൂഫ് കാറുകളും ഓടിച്ച് കുടുംബം എപ്പോഴും സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മുകേഷ് അംബാനിയും കുടുംബവും ആന്റിലിയ എന്ന 27 നിലയുള്ള വീട്ടിലാണ് താമസിക്കുന്നത്.

Tags:    
News Summary - What is the salary of Mukesh Ambani's driver?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.