ഇൻഫോസിസ്​ പ്രതിസന്ധി: ടി.സി.എസിന്​ നേട്ടം

ബംഗളൂരു: വിശാൽ സിക്കയുടെ രാജിയെ തുടർന്ന്​ ഇൻഫോസിസിൽ ഉടലെടുത്ത പ്രതിസന്ധി രാജ്യത്തെ മറ്റൊരു ​പ്രമുഖ കമ്പനിയായ ടി.സി.എസിന്​ ഗുണകരമാവുന്നു. സിക്കയുടെ രാജിയെ തുടർന്ന്​ വിപണിയിൽ ഇൻഫോസിസ്​ ഒാഹരികളുടെ വില 10 ശതമാനം താഴ്​ന്നു. 52 ആഴ്​ചക്കിടയിൽ ഏറ്റവും കുറഞ്ഞ വിലയിലാണ്​ ഇൻഫോസിസ്​ ഇപ്പോൾ വ്യാപാരം നടത്തുന്നത്​.

അതേ സമയം, ടി.സി.എസ്​ ഒാഹരികളുടെ വില 2.58 ശതമാനം ഉയർന്നു. 2,549 രൂപക്കാണ്​ ടി.സി.എസ്​ ഒാഹരികൾ വ്യാപാരം നടത്തുന്നത്​. ഇൻഫോസിസിൽ ഉയർന്ന പ്രതിസന്ധി ഒാഹരി വിപണിക്ക്​ തിരിച്ചടിയാവുകയായിരുന്നു. ബോം​ബെ സൂചിക സെൻസെക്​സിൽ രാജി പ്രതിഫലനമുണ്ടാക്കി.

Tags:    
News Summary - Infosys shares tank 12% rival TCS gains 2.5%-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT