കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിട്ടു. ഇറാനിൽ യു.എസും ഇസ്രായേലും ആക്രമണം തുടങ്ങിയതിന് പിന്നാലെ വൻ വില വർധനവാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 400 രൂപ വർധിച്ച് 15,865 രൂപയായി. പവന് 3200 രൂപയുടെ വില വർധനവുണ്ടായി. പവന്റെ വില 1,26,920 രൂപയായി ഉയർന്നു. രണ്ട് ദിവസങ്ങളിലാണ് സ്വർണത്തിന് 8,000 രൂപയുടെ വില വർധനവ് ഉണ്ടായി.
ആഗോളവിപണിയിലും സ്വർണത്തിന് ഇന്ന് വില വർധനയുണ്ടായി. ഔൺസിന് 100 ഡോളറിന്റെ വില വർധനയാണ് ഇന്നുണ്ടായത്. ഔൺസിന് 5,278 ഡോളറായാണ് വില വർധിച്ചത്. യുദ്ധസാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണവില വർധിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായി.
ഇന്നലെ ഏകപക്ഷീയമായി ഇറാനെ ഇസ്രായേലും യു.എസും ആക്രമിച്ചതോടെയാണ് സ്വർണം കുതിച്ചത്. വരും ദിവസങ്ങളിൽ സ്വർണവില ഉയരാൻ തന്നെയാണ് സാധ്യത. ഓഹരി വിപണിയിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടാവും. ഇന്ത്യ ഉൾപ്പടെയുള്ള വിപണികളിൽ ഇത് ചിലപ്പോൾ തിരിച്ചടിക്ക് കാരണമായേക്കും.
ഫെബ്രുവരിയിലെ സ്വർണവില
1. 1,17,760 രൂപ
2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)
3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)
4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)
5. 1,13,240 രൂപ
6. 1,11,720 രൂപ
7. 1,14,840 രൂപ
8. 1,14,840 രൂപ
9. 1,16,480 രൂപ (Morning) 1,15,800 രൂപ (Evening)
10. 1,15,800 രൂപ (Morning) 1,16,440 രൂപ (Evening)
11. 116,240 രൂപ (രാവിലെ), 117040 രൂപ (വൈകുന്നേരം)
12. 1,16,160 രൂപ
13. 1,14,240 രൂപ
14. 1,15,680 രൂപ
16. 1,14,720 രൂപ
17. 1,13,600 (Morning) 1,13,080 (evening)
18. 1,13,080 രൂപ
19. 1,14,760 രൂപ, 115320 രൂപ (വൈകുന്നേരം)
20. 1,14,520 രൂപ, 115400 രൂപ (വൈകുന്നേരം)
21. 1,16,800 രൂപ
22. 1,16,800 രൂപ
23. 1,18,320 രൂപ
24. 1,18,640 രൂപ
25. 1,18,720 രൂപ
26. 1,18,560 (Morning)
1,18,080 (evening)
27. 1,18,480
28. 1,20,800
മാർച്ച്
1.1,26,920
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.