എന്‍ഡുറന്‍സ് ഓഹരിക്ക് 37.22 ശതമാനം നേട്ടം

മുംബൈ: എന്‍ഡുറന്‍സ് ടെക്നോളജീസ് ഓഹരിക്ക് ഓഹരി വിപണിയില്‍ ലിസ്റ്റുചെയ്തപ്പോള്‍ 21 ശതമാനം പ്രീമിയം. ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 37.22 ശതമാനം നേട്ടത്തില്‍. പ്രാഥമിക ഓഹരി വിപണിയില്‍ 472 രൂപക്ക് വിറ്റ ഓഹരികള്‍ ബുധനാഴ്ച നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആദ്യമായി ലിസ്റ്റുചെയ്തത് 572 രൂപക്കാണ്. വ്യാപാരത്തിനിടെ 655 വരെ ഉയര്‍ന്നശേഷമാണ് 647.70ത്തില്‍ അവസാനിച്ചത്. ബി.എസ്.ഇയില്‍ 570നാണ് വ്യാപാരം തുടങ്ങിയത്. 1.13 കോടി ഓഹരികളാണ് ആദ്യദിനം കൈമാറ്റം ചെയ്യപ്പെട്ടത്. ഓട്ടോമോട്ടീവ് ഘടക നിര്‍മാതാക്കളായ എന്‍ഡുറന്‍സ് ടെക്നോളജീസ് 1162 കോടി രൂപയാണ് ഐ.പി.ഒ വഴി പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് സ്വരൂപിച്ചത്. 467-472 പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്ന ഓഹരിക്ക് 43.84 മടങ്ങ് ആവശ്യക്കാരായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് വില 472ല്‍ നിശ്ചയിക്കുകയായിരുന്നു.

 

Tags:    
News Summary - Endurance Tech shares close 37.22% up on stock market debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT