കേരളത്തിൽ സ്വർണവില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 110 രൂപ കുറഞ്ഞ് വില 14,520 രൂപയായി ഇടിഞ്ഞു. പവന് 880 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,16,160 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില വൈകുന്നേരത്തോടെ വലിയ രീതിയിൽ ഉയർന്നിരുന്നു. ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.

സ്​പോട്ട് ഗോൾഡ് നിരക്കിൽ 0.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്​പോട്ട് ഗോൾഡ് നിരക്ക് ​​5,065.98 ഡോളറായി ഇടിഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂചർ നിരക്ക് 0.2 ശതമാനത്തോടെ 5,087.30 ഡോറിലെത്തി. യു.എസിലെ ജോബ് റിപ്പോർട്ട് പുറത്തുവന്നതാണ് ഇപ്പോൾ സ്വർണവില ഇടിയാനുള്ള കാരണങ്ങളിലൊന്ന്. ശക്തമായ ജോബ് റിപ്പോർട്ട് മൂലം പലിശനിരക്ക് ഫെഡറൽ റിസർവ് കുറക്കാനുള്ള സാധ്യത കുറവാണ്.

ഇതിനൊപ്പം ഡോളർ ഇൻഡക്സ് കരുത്താർജിക്കുന്നത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഡോളർ ഇൻഡക്സിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടായിട്ടില്ല. ഇതേ രീതിയിൽ യു.എസിലെ സാമ്പത്തികസാഹചര്യം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും സ്വർണവില കുറയും.

ഫെബ്രുവരിയിലെ സ്വർണവില

1. 117760 രൂപ

2. 1,11,120 രൂപ (Morning), 1,07,920 രൂപ (Lowest of Month) (Afternoon), 1,09,920 രൂപ (Evening), 1,12,320 രൂപ (Evening)

3. 1,11,280 രൂപ (Morning), 1,12,880 രൂപ (Noon)

4. 1,17,720 രൂപ (Morning), 1,16,920 രൂപ (Evening)

5. 1,13,240 രൂപ

6. 1,11,720 രൂപ

7. 1,14,840 രൂപ

8. 1,14,840 രൂപ

9. 1,16,480 (morning) 1,15,800 (Evening)

10. 1,15,800 (Morning) 1,16,440 (Evening)

11. 116,240(രാവിലെ), 117040(വൈകുന്നേരം0

12. 1,16,160

ജനുവരിയിലെ സ്വർണവില

1. 99,040 (Lowest of Month)

2. 99880

3. 99600

4. 99600

5. 100760 (Morning), 101080 (Afternoon), 101360 (Evening)

6. 101800

7. 102280 (Morning), 101400 (Evening)

8. 101200

9. 101720 (Morning), 9 102160 (Evening)

10. 103000

11. 103000

12. 104240

13. 104520

14. 105320 (Morning), 105600 (Evening)

15. 105000 (Morning), 105320 (Evening)

16. 105160

17. 105440

18. 105440

Tags:    
News Summary - Gold rate Hike, Gold, Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT