ചരിത്രം കുറിച്ച്​ ബി.എസ്​.ഇ

മുംബൈ: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഒാഹരി വിപണികളിലൊന്നായ ബോംബൈ സ്​റ്റോക്​ എക്​സേഞ്ച്​ മറ്റൊരു റെക്കോർഡ്​ കൂടി സ്ഥാപിച്ചു. ഇന്ന്​ നടന്ന ഒാഹരി വിൽപ്പനയിൽ ഒാഹരികളുടെ  അടിസ്ഥാന വിലയേക്കാൾ 34.6 ശതമാനം ഉയർന്ന വിലയിലാണ്​ ബോംബൈ സ്​റ്റോക്​ എക്​സേഞ്ചിൽ ഒാഹരികൾ വിറ്റ്​ പോയത്​. ഇതാണ്​ റെക്കോർഡ്​ നേടാൻ ബോംബൈ സ്​റ്റോക്​ എക്​സ്​​ചേഞ്ചിനെ സഹായിച്ചത്​. 806 രൂപയായിരുന്നു ഒാഹരികൾക്ക്​ നിശ്​ചയിച്ചിരുന്ന വില എന്നാൽ ഒാഹരികൾ വിറ്റ്​പോയത്​ 1,085 രൂപക്കായിരുന്നു.

ഒാഹരി വിപണിയിൽ വ്യാപാരം ആരംഭിച്ച 10.20ന്​ ഒാഹരികളുടെ വില 1,200 രൂപയായി. പിന്നീട്​ ഇത്​ ​ 1,122 കുറയുകയായിരുന്നു. 1.54 കോടി മൂല്യമുള്ള ഇക്വിറ്റി ഒാഹരികൾ വിൽക്കുന്നതിനായാണ്​ ബി.എസ്​.ഇ ഇന്ന്​ ​െഎ.പി.ഒ നടത്തിയത്​. 805–806 രൂപയായിരുന്നു ഒാഹരികളുടെ അടിസ്ഥാന വില ഇതാണ്​ റെക്കോർഡ്​ തുകക്ക്​ ഇപ്പോൾ വിറ്റുപോയിരിക്കുന്നത്​. 

ബോംബൈ സ്​​റ്റോക്​ എക്​​സേഞ്ച്​ 2017ൽ ആദ്യമായി നടത്തുന്ന ​െഎ.പി.ഒ ആണ്​ ഇത്​. 2016ൽ 26,000 കോടി രൂപ ഒാഹരി വിൽപ്പനയിലൂടെ ബി.എസ്​.ഇ സ്വരൂപിച്ചിരുന്നു. 2010ന്​ ശേഷമുള്ള ഏറ്റവും വലിയ ഒാഹരി വിൽപ്പനയാണ്​ അന്ന്​ നടന്നത്​. നിലവിൽ എകദേശം 3000 കമ്പനികളുടെ ഒാഹരികൾ ബോംബൈ സ്​റ്റോക്​ എക്​സേഞ്ച്​ വഴി വ്യാപാരം നടത്തുന്നുണ്ട്​.

Tags:    
News Summary - BSE lists at 35% premium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT