1000 ജീവനക്കാർക്ക് സ്വന്തം ചെലവിൽ ലണ്ടനിൽ ട്രിപ്പ്; വമ്പൻ ഓഫറുമായി ഒരു റിയൽ എസ്റ്റേറ്റ് കമ്പനി

അടുത്തിടെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി തങ്ങളുടെ ജീവനക്കാർക്ക് ലണ്ടൻ ട്രിപ്പ് ഓഫർ ചെയ്തത് ഏറെ ചർച്ചയായിരുന്നു.  ഒന്നും രണ്ടും പേരെയല്ല, 1000 പേരെയാണ് കമ്പനി മുഴുവൻ പണവും ചെലവഴിച്ച് ഒരാഴ്ചത്തെ ട്രിപ്പിന് കൊണ്ടു പോകുന്നത്. ചെന്നെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാസാഗ്രാന്‍റേ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് വാർത്തകളിലിടം നേടിയത്.

കമ്പനിയുടെ ആനുവൽ പ്രോഫിറ്റ് ഷെയർ ബൊനാൻസ പ്രോഗാമിന്‍റെ ഭാഗമായാണ് ജീവനക്കാർക്ക് ഈ ഓഫർ നൽകിയത്.  ലണ്ടനിലെ ചരിത്രപരമാ‍യ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ജീവനക്കാർക്ക് ലഭിക്കുക. 2004ൽ ചെന്നൈയിൽ ആരംഭിച്ച കമ്പനിക്ക് കോയമ്പത്തൂരിലും ബംഗളൂരുവിലും സ്ഥാപനങ്ങളുണ്ട്. കമ്പനിയുടെ വളർച്ചയിൽ ജീവനക്കാർ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന കമ്പനി ഉടമ ഇതിന് പ്രതിഫലമായാണ് ലണ്ടൻ യാത്ര ഒരുക്കിയത്.

ഇതിനുമുമ്പും കമ്പനി ജീവനക്കാർക്ക് തായ്‍ലന്‍റ്, മലേഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് തങ്ങളുടെ മുഴുവൻ ചെലവിൽ ട്രിപ്പ് കൊണ്ടു പോയിരുന്നു. കമ്പനിയുടെ ലാഭത്തിന് ജീവനക്കാരും അർഹരാണെന്ന വിശ്വാസമാണ് ജീവനക്കാർക്ക് വമ്പൻ ഓ‍ഫറുകൾ നൽകാനുള്ള പ്രേരണ.  തങ്ങളുടെ ജീവനക്കാരെ ലണ്ടനിലേക്ക് ട്രിപ്പ് കൊണ്ട് പോയി.

Tags:    
News Summary - real estate company offers london trip to employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.