റൂപെ ക്രെഡിറ്റ് കാര്‍ഡ് ഒരു വര്‍ഷത്തിനകം

ചെന്നൈ: ഒരു വര്‍ഷത്തിനകം റൂപെ ക്രെഡിറ്റ് കാര്‍ഡ് അടക്കം മൂന്ന് കാര്‍ഡുകള്‍ പുറത്തിറക്കുമെന്ന് നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. ക്രെഡിറ്റ് കാര്‍ഡിനു പുറമേ, മുദ്ര കാര്‍ഡ്, ഇന്‍റര്‍നാഷനല്‍ കാര്‍ഡ് എന്നിവയാണ് ഇറക്കുക. ചൈന, ജപ്പാന്‍ കാര്‍ഡ് അസോസിയേഷനുകളുമായി ഇന്ത്യന്‍ കാര്‍ഡുടമകള്‍ക്ക് അന്താരാഷ്ട്ര സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തി വരികയാണെന്നും എന്‍.പി.സി.ഐ ചെയര്‍മാന്‍ എം.ബാലചന്ദ്രന്‍ പറഞ്ഞു. പ്രതിദിന ഇടപാടുകള്‍ 20 ലക്ഷത്തില്‍ നിന്ന് രണ്ട് കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.