ആദായ നികുതി റിട്ടേണ്‍: തീയതി സെപ്റ്റംബര്‍ ഏഴുവരെ നീട്ടി

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴു വരെ നീട്ടി. നേരത്തെ ആഗസ്റ്റ് 31 ആണ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.  തീയതി നീട്ടിയത് ട്വിറ്ററിലൂടെയാണ് ധനമന്ത്രാലയം അറിയിച്ചത്.
സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്‍െറ പ്രക്ഷോഭം നടക്കുന്ന ഗുജറാത്തില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി സെപ്റ്റംബര്‍ ഏഴു വരെ നീട്ടിയിരുന്നു.
14 പേജുള്ള ആദായ നികുതി റിട്ടേണ്‍ ഫോം അനാവശ്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നതാണ്  എന്ന വിമര്‍ശം ഉയര്‍ന്നതിനെ  തുടര്‍ന്ന് ജൂണില്‍ മൂന്ന് പേജുള്ള പുതുക്കിയ ഫോം നികുതി വകുപ്പ് പുറത്തിറക്കിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.