ടി.വി. നരേന്ദ്രൻ

ടാ​റ്റ​യെ ന​യി​ക്കാ​ൻ മ​ല​യാ​ളി വ​രു​മോ..?

മും​​ബൈ: ടാ​റ്റ സ​ൺ​സി​ന്റെ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങാ​നു​ള്ള എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ന്റെ തീ​രു​മാ​ന​ത്തി​നു​പി​ന്നാ​ലെ പി​ൻ​ഗാ​മി​യെ തേ​ടി ടാ​റ്റ ട്ര​സ്റ്റ്. ഒ​മ്പ​ത് വ​ർ​ഷ​മാ​യി തു​ട​രു​ന്ന ചെ​യ​ർ​മാ​ൻ പ​ദ​വി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​ൻ ആ​റു​മാ​സം ബാ​ക്കി​യി​രി​ക്കെ​യാ​ണ് എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ഫെ​ബ്രു​വ​രി വ​രെ​യു​ള്ള കാ​ലാ​വ​ധി​ക്കു പി​ന്നാ​ലെ തു​ട​ർ നി​യ​മ​ന​ത്തി​ന് നി​ർ​ദേ​ശി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ, രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ്യ​വ​സാ​യ ഗ്രൂ​പ്പി​ന്റെ നാ​യ​ക സ്ഥാ​ന​ത്തു​നി​ന്നും പ​ടി​യി​റ​ങ്ങാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച​ത്. ഇ​തോ​ടെ, ഫെ​ബ്രു​വ​രി​യോ​ടെ ച​ന്ദ്ര​ശേ​ഖ​ര​ന്റെ പി​ൻ​ഗാ​മി​യെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളും ടാ​റ്റ ഗ്രൂ​പ് ആ​രം​ഭി​ച്ചു.

പു​തി​യ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ഇ​തി​ന​കം ത​ന്നെ പ​ല പേ​രു​ക​ളും ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തി​ൽ പ്ര​മു​ഖ​ൻ മ​ല​യാ​ളി കൂ​ടി​യാ​യ ടാ​റ്റ സ്റ്റീ​ൽ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ടി.​വി. ന​​രേ​ന്ദ്ര​നാ​ണ്. 1988ൽ ​ടാ​റ്റ സ്റ്റീ​ൽ​സി​ന്റെ ഭാ​ഗ​മാ​യ, എ​റ​ണാ​കു​ള​ത്ത് വേ​രു​ക​ളു​ള്ള ന​രേ​ന്ദ്ര​ന് പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും സ്ഥാ​പ​ന​ത്തെ ന​യി​ച്ച മി​ക​വാ​ണ് അ​നു​കൂ​ല​മാ​കു​ന്ന​ത്. എ​യ​ർ ഇ​ന്ത്യ, സെ​മി ക​ണ്ട​ക്ട​ർ നി​ക്ഷേ​പം ഉ​ൾ​പ്പെ​ടെ പു​തി​യ പ​ദ്ധ​തി​ക​ൾ മു​ന്നി​ൽ നി​ൽ​ക്കെ​യാ​ണ് ടാ​റ്റ​യു​ടെ പ്ര​ധാ​ന ഗ്രൂ​പ്പി​ലെ നേ​തൃ​മാ​റ്റം.

പു​തി​യ ചെ​യ​ർ​മാ​നെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ പ്ര​ത്യേ​ക ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കാ​ൻ ടാ​റ്റ ട്ര​സ്റ്റ് പ്ര​മേ​യം പാ​സാ​ക്കി. അ​ഞ്ചം​ഗ സ​മി​തി നി​ർ​ദേ​ശി​ക്കു​ന്ന​വ​രി​ൽ നി​ന്നാ​വും പു​തി​യ ചെ​യ​ർ​മാ​നെ നി​യ​മി​ക്കു​ന്ന​ത്.

Tags:    
News Summary - N. Chandrasekaran to Step Down as Tata Sons Chairman, Successor Hunt Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.