ഇന്ത്യയിലെ മുൻനിര ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ഐ.പി.ഒയുമായി രംഗത്തെത്തുകയാണ്. 5421 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 4250 കോടി പുതിയ ഓഹരികളും 1170 കോടി പ്രമോട്ടർമാർ ഓഫർ ഫോർ സെയിലിലൂടെ വിൽക്കുന്നതുമാണ്. പത്തുശതമാനമാണ് റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവെച്ചിട്ടുള്ളത്.
ഐ.പി.ഒക്ക് ഡിസംബർ മൂന്നുമുതൽ അഞ്ചുവരെ അപേക്ഷിക്കാം. പ്രൈസ് ബാൻഡ് 105 -111 രൂപ. 30 ശതമാനത്തോളം ലിസ്റ്റിങ് നേട്ടമാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. നിലവിൽ 35 രൂപക്ക് മുകളിലാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന തുക സാങ്കേതികവിദ്യ വികസിപ്പിക്കാനും ലോജിസ്റ്റിക്സ് രംഗത്തെ നവീകരണത്തിനും നീക്കിവെക്കുമെന്നാണ് പ്രമോട്ടർമാർ പറയുന്നത്.
ഈ വർഷം ഇതുവരെ 96 കമ്പനികൾ ഐ.പി.ഒ നടത്തി. 1.6 ലക്ഷം കോടി രൂപയാണ് പ്രാഥമിക ഓഹരി വിൽപനയിലൂടെ സമാഹരിച്ചത്. ഇതിൽ 40 കമ്പനികളുടെ ഐ.പി.ഒ കഴിഞ്ഞ മൂന്നുമാസത്തിനകമായിരുന്നു. അടുത്ത രണ്ട് മാസത്തിനകം ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ, ജുനിപർ ഗ്രീൻ തുടങ്ങി 24 കമ്പനികളാണ് ഐ.പി.ഒയുമായി എത്തുന്നത്. 40000 കോടി രൂപ ഇവർ സമാഹരിക്കും. 2026ലും ഇന്ത്യൻ ഓഹരി വിപണിയിൽ ഐ.പി.ഒ ചാകര തന്നെയാകും എന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.