രണ്ടു ദിവസ നഷ്ടത്തിൽനിന്ന് കരകയറി ഓഹരി വിപണി

മുംബൈ: ഐ.ടി, ധന, ഊർജ ഓഹരികളുടെ വാങ്ങലി​ന്റെ ആവേശത്തിൽ രണ്ടു ദിവസത്തെ നഷ്ടത്തിൽനിന്ന് കരകയറി ഓഹരി വിപണി. തുടക്കത്തിലെ നഷ്ടത്തിൽനിന്ന് മുന്നേറി 402.73 പോയന്റ് ഉയർന്ന് 62,533.30ൽ സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി 110.85 പോയന്റ് അഥവ 0.60 ശതമാനം ഉയർന്ന് 18,608ൽ ക്ലോസ് ചെയ്തു. ഇൻഡസ്‌ ഇൻഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇൻഫോസിസ്, എച്ച്‌.സി.എല്‍ ടെക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ എന്നിവ നേട്ടത്തിലായി. ടാറ്റ സ്റ്റീൽ, നെസ്‌ലെ ഇന്ത്യ, മാരുതി സുസുക്കി, ടൈറ്റൻ, എച്ച്‌.യു.എൽ എന്നിവ ഇടിവ് നേരിട്ടു. യു.എസ് പണപ്പെരുപ്പ കണക്കുകൾക്കും ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തിനും മുന്നോടിയായി ആഗോള ഓഹരികൾ സമ്മിശ്രമായിരുന്നു. ഏഷ്യയിലെ മറ്റിടങ്ങളിൽ ടോ​ക്യോയിലെയും ഹോങ്കോങ്ങിലെയും വിപണികൾ മുന്നേറിയപ്പോൾ ഷാങ്ഹായ്, സോൾ എന്നിവ താഴ്ന്ന നിലയിലാണ്.

യു.എസ്, യൂറോപ് വിപണികൾ നേട്ടത്തിലാണ്. അസംസ്കൃത എണ്ണയായ ബ്രെന്റ് ക്രൂഡ് വില 1.60 ശതമാനം ഉയർന്ന് ബാരലിന് 79.24 ഡോളറിലെത്തി. ചൊവ്വാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 36 പൈസ ഇടിഞ്ഞ് 82.87ലെത്തി.

Tags:    
News Summary - Market closed with gain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-12-10 04:20 GMT