കയറ്റം തന്നെ! അറിയാം ഇന്നത്തെ സ്വര്‍ണവില

കോഴിക്കാട്: സ്വർണവിലയിൽ കയറ്റം തുടരുന്നു. 22 കാരറ്റിന് ഗ്രാമിന് 11,725 രൂപയും പവന് 93,800 രൂപയുമാണ് ബുധനാഴ്ചത്തെ വില.  ചൊവ്വാഴ്ച ഗ്രാമിന് 175 രൂപ ഉയര്‍ന്നതിനു പിന്നാലെ ഇന്ന് 80 രൂപ കൂടി വര്‍ധിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില ഉയരുമെന്നാണ് വിലയിരുത്തല്‍. 

ബുധനാഴ്ചത്തെ നിരക്ക് അനുസരിച്ച് ഒരു പവന്റെ ആഭരണത്തിന് കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലുമാകും. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്ക് ഒപ്പം നല്‍കണം. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.

22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 93,800 രൂപ, ഗ്രാമിന് 11,725 രൂപ

24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 1,01,632 രൂപ, ഗ്രാമിന് 12,704 രൂപ

18 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 76,224 രൂപ, ഗ്രാമിന് 9,528 രൂപ

സ്വര്‍ണവില ഇനിയും കുതിക്കുമോ ?

ആഗോള സ്വര്‍ണ വിപണിയില്‍ ബുധനാഴ്ച ഔണ്‍സിന് 4,065 ഡോളറാണ്. അതേസമയം ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥയില്‍ തകിടം മറിച്ചിലുകള്‍ തുടരുകയുമാണ്. ഈ സാഹചര്യങ്ങളാല്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ തുടരുമെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

സ്വര്‍ണ വിലയില്‍ ആഗോള വിപണിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും പ്രതിഫലിക്കും. ഡോളറിന്റെ മൂല്യത്തിലെ ഉയര്‍ച്ചതാഴ്ച്ചകള്‍ അന്താരാഷ്ട്ര വിപണിയില്‍ അലയടിക്കും. ഇത് ഇന്ത്യന്‍ മാര്‍ക്കറ്റിലും അലയൊലികള്‍ ഉണ്ടാക്കും.

സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലിന്റെ കാരണമെന്ത് ?

യു.എസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍, ക്രൂഡ് ഓയില്‍ വിലയില്‍ അടിക്കടിയുണ്ടാകുന്ന കയറ്റിറക്കങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍

സ്വര്‍ണവില ഉയരാനിടയാക്കുന്ന മറ്റ് സാഹചര്യങ്ങള്‍?

കല്യാണ സീസണില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് രാജ്യത്ത് ആവശ്യകത കൂടും. കൂടാതെ ദസറ, ദീപാവലി പോലെയുള്ള ഉത്സവാഘോഷ വേളകളിലും ഇന്ത്യന്‍ സാഹചര്യത്തില്‍ പൊന്നിന്റെ വില്‍പ്പന വര്‍ധിക്കാറുണ്ട്. അത്തരത്തില്‍ ആവശ്യകത ഉയരുന്നതിന് അനുസരിച്ച് മഞ്ഞലോഹത്തിന് വില വര്‍ധനയുമുണ്ടാകും.

തങ്കത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കാണുന്നത്. വാങ്ങി സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ അവര്‍ താത്പര്യപ്പെടുന്നു. ഇതെല്ലാം സ്വർണത്തിന്റെ ഡിമാന്‍ഡും നിരക്കും വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

Tags:    
News Summary - Know today's gold price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT