സ്വർണവില കൂടി; ഈ മാസത്തെ ഏറ്റവുമുയർന്ന നിലയിൽ

കോഴിക്കോട്: രണ്ടുദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപ വർധിച്ച് 45,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5685 രൂപയായി. ഈ മാസത്തെ ഏറ്റവുമുയർന്ന വിലയിലാണ് സ്വർണം.

നവംബർ ഒന്നിന് 45,120 ആയിരുന്നു പവന് വില. പിന്നീട് വിലയിടിഞ്ഞ് നവംബർ 13ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായ 44,360 വരെയെത്തിയിരുന്നു. തുടർന്ന് എട്ട് ദിവസംകൊണ്ട് പവന് 1120 രൂപയാണ് വർധിച്ചത്. 

ഒക്ടോബർ 28ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്ന് സ്വർണവില.

Tags:    
News Summary - Gold price today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT