കേരളത്തിൽ 18 കാ​ര​റ്റ് സ്വർണത്തിനും ഇ​ന്നുമു​ത​ൽ ഏ​കീ​കൃ​ത വി​ല

കൊ​ച്ചി: കേ​ര​ള​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ വി​പ​ണി​യി​ൽ 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​നും ഇ​നി ഏ​കീ​കൃ​ത വി​ല. ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഈ ​മാ​റ്റം ന​ട​പ്പാ​ക്കാ​ൻ കേ​ര​ള​ത്തി​ലെ സ്വ​ർ​ണാ​ഭ​ര​ണ വ്യാ​പാ​ര മേ​ഖ​ല​യി​ലെ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സം​യു​ക്ത യോ​ഗം തീ​രു​മാ​നി​ച്ചു. 22 കാ​ര​റ്റ്​ സ്വ​ർ​ണ​ത്തി​ന്​ നി​ല​വി​ൽ ഏ​കീ​കൃ​ത വി​ല​യാ​ണ്. 18 കാ​ര​റ്റി​നും വി​ല ഏ​കീ​ക​രി​ക്കു​ന്ന​തി​ന് വ​ള​രെ​ക്കാ​ല​മാ​യി ച​ർ​ച്ച ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

യോ​ഗ​ത്തി​ൽ ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ബി. ഗോ​വി​ന്ദ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, അ​ഡ്വ. എ​സ്. അ​ബ്ദു​ൽ നാ​സ​ർ, എം.​പി. അ​ഹ​മ്മ​ദ്, എ.​കെ. നി​ഷാ​ദ്, ഓ. ​അ​ഷ​ർ, ഷാ​ജു ചി​റ​യ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ.​കെ.​ജി.​എ​സ്.​എം.​എ, കെ.​ജി.​എ​സ്.​എം.​എ, കെ.​ജെ.​എ​ഫ്, കെ.​ജി.​എ​സ്.​ഡി.​എ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​ത്.

Tags:    
News Summary - 18 carat gold price standerdized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.