മ്യൂച്ചൽ ഫണ്ടുകളിൽ നിന്നുള്ള പണമൊഴുക്ക്​ തുടരുന്നു

മുംബൈ: ഇന്ത്യയിൽ കോവിഡ്​ രൂക്ഷമായി തുടരുന്നതിനിടെ മ്യൂച്ചൽ ഫണ്ടുകളിൽ നിന്നുള്ള പണമൊഴുക്ക്​ തുടരുന്നു. ആഗസ്​റ്റിൽ മാത്രം വിവിധ ഫണ്ടുകളിൽ നിന്ന്​ 4,000 കോടിയാണ്​ ഒഴുകി പോയത്​. കഴിഞ്ഞ വർഷം ഇത്​ 2,480 കോടി മാത്രമായിരുന്നു. അസോസിയേഷൻ ഒാഫ്​ മ്യൂച്ചൽ ഫണ്ടസ്​ ഇൻ ഇന്ത്യ(ആംഫി)യാണ്​ പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​.

ഇക്വുറ്റി ഫണ്ടുകളിൽ നിന്നും ലാർജ്​ കാപ്പ്​ ഫണ്ടുകളിൽ നിന്നുമാണ്​ വലിയ രീതിയിൽ പണം പിൻവലിക്കപ്പെട്ടത്​. ലാർജ്​ കാപ്​ ഫണ്ടുകളിൽ നിന്ന്​ 1,553 കോടിയാണ്​ പിൻവലിക്കപ്പെട്ടത്​. മ്യൂച്ചൽഫണ്ടുകളിൽ നിന്ന് നിക്ഷേപകർ​ വൻതോതിൽ ലാഭമെടുത്തതാണ്​ പണമൊഴുക്കിനുള്ള പ്രധാനകാരണമെന്നാണ്​ വിലയിരുത്തൽ.

ആഗസ്​റ്റിൽ ഇന്ത്യൻ ഒാഹരി സൂചികകൾ നേട്ടത്തിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 2.84 ശതമാനവും ബോംബെ സൂചിക സെൻസെക്​സ്​ 2.72 ശതമാനവും നേട്ടമുണ്ടാക്കി. ഇതോടെ ഇക്വുറ്റി മ്യൂച്ചൽഫണ്ടുകളിൽ നിന്നുള്ള പണമൊഴുക്ക്​ വർധിക്കുകയായിരുന്നു.

കോർപ്പറേറ്റുകൾ പണം താൽക്കാലികമായി നിക്ഷേപിക്കുന്ന ഡെബ്​റ്റ്​ ഫണ്ടുകളിൽ നിന്നും വലിയ രീതിയിൽ പണം പിൻവലിക്കപ്പെട്ടിട്ടുണ്ട്​. 9,000 കോടിയാണ്​ ഡെബ്​റ്റ്​ ഫണ്ടുകളിൽ നിന്ന്​ ഒഴുകി പോയത്​. ഹൈബ്രിഡ്​ ഫണ്ടുകളിലും സമാനസാഹചര്യമാണ്​ നിലനിൽക്കുന്നത്​. ഡിസംബർ വരെ മ്യൂച്ചൽ ഫണ്ടുകളിൽ വലിയ രീതിയിൽ പണമെത്താൻ സാധ്യത​യില്ലെന്നാണ്​ ആംഫിയുടേയും വിലയിരുത്തൽ.

Tags:    
News Summary - AMFI August Data: MF industry registers outflows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT