‘ലു​ലു ഇ​ന്ത്യ ഉ​ത്സ​വി’​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ഇ​ന്ത്യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ്സ്’ മ​ത്സ​ര ജേ​താ​ക്ക​ൾ ഇ​ന്ത്യ​ന്‍ എം​ബ​സി പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് കോ​മേ​ഴ്‌​സ് ഫ​സ്റ്റ് സെ​ക്ര​ട്ട​റി സ്മി​ത പ​ട്ടേ​ൽ, ലു​ലു മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം 

‘ലുലു ഇന്ത്യ ഉത്സവ്’; നിറങ്ങളിൽ ഇന്ത്യയെ നിറച്ച് വിദ്യാർഥികൾ

കുവൈത്ത് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ആരംഭിച്ച ‘ഇന്ത്യ ഉത്സവി’ൽ ഇന്ത്യയുടെ വ്യത്യസ്ത കാഴ്ചകൾ വരകളിലും നിറങ്ങളിലും അവതരിപ്പിച്ച് വിദ്യാർഥികൾ. പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഇന്ത്യൻ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്’ മത്സരത്തിൽ ഇന്ത്യൻ സ്‌കൂളുകളിലെ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യൻ ദേശീയപതാക, ഭൂപടം, ഗാന്ധിജി അടക്കമുള്ള ദേശീയ നേതാക്കൾ, സ്മാരകങ്ങൾ എന്നിവയെല്ലാം കുട്ടികൾക്ക് രചനാവിഷയമായി.

കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ൾ വീ​ക്ഷി​ക്കു​ന്ന​വ​ർ

ഡ്രോയിങ് സീനിയേഴ്സ്, ഡ്രോയിങ് ജൂനിയേഴ്സ്, ക്രാഫ്റ്റ്സ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. വിജയികൾക്ക് ലുലു ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകി. ലുലു മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെ മുഴുവൻ വരകളും മറ്റും അൽറായിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ഇന്ത്യ വാൾ’ എന്ന പേരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഹൈപ്പർമാർക്കറ്റിലെ സന്ദർശകരുടെ പ്രധാന ആകർഷണ ഇടമായി ഇത് മാറിയിട്ടുണ്ട്.

ജനുവരി 31വരെ ലുലു ഹൈപ്പർ മാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും തുടരുന്ന ‘ലുലു ഇന്ത്യ ഉത്സവ്’ പ്രത്യേക പ്രമോഷന്റെ ഭാഗമായി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണങ്ങളുടെ വൈവിധ്യവും പാചകരീതികളും ഉൾക്കൊള്ളുന്ന ഇന്ത്യൻ ഫുഡ് ഫെസ്റ്റിവൽ ഇവന്റിന്റെ പ്രധാന ആകർഷണമാണ്. ഇന്ത്യൻ സ്മാരകങ്ങളുടെ ചിത്രങ്ങളും കട്ടൗട്ടുകളും ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - 'Lulu India Festival' Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.