കുവൈത്ത് സിറ്റി: കുവൈത്തിൽ 31ാമത് ഔട്ട്ലെറ്റുമായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്. ഹവല്ലി അൽ ഒസ്മാൻ സ്ട്രീറ്റിൽ ബ്ലോക്ക്-3ലാണ് പുതിയ ഔട്ട്ലെറ്റ്. വ്യാഴാഴ്ച വൈകീട്ട് നാലിന് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യും.
കുടുംബമായി താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങൾ കണക്കിലെടുത്ത് തിരഞ്ഞെടുത്ത ശേഖരങ്ങളുടെ വിപുലമായ ഇനങ്ങൾ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. പലചരക്ക്, പഴം, പച്ചക്കറികൾ, ബേക്കറി, ചൂടുള്ള ഭക്ഷണം, മത്സ്യം, മാംസം, റോസ്റ്ററി, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ എന്നിവയുടെ വലിയ ശേഖരം ഇവിടെ ഉണ്ട്.
കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഔട്ട്ലെറ്റ്. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്തും മികച്ച സേവനങ്ങൾ നൽകുന്നതിനുമായാണ് കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. കുവൈത്തിലും ജി.സി.സിയിലുടനീളവും ശക്തമായ സാന്നിധ്യവും ഉപഭോക്താക്കളുടെ ഇഷ്ടപ്പെട്ട റീട്ടെയിലറുമാണ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.