റഷ്യയും യുക്രെയ്നും വൻ സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക്

വാഷിങ്ടൺ: റഷ്യൻ, യുക്രെയ്ൻ സമ്പദ്‍വ്യവസ്ഥകൾ വൻ സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക്. റഷ്യൻ അധിനിവേശം മൂലം യുക്രെയ്ൻ സമ്പദ്‍വ്യവസ്ഥയിൽ 45.1 ശതമാനം ഇടിവുണ്ടാവുമെന്നാണ് ലോകബാങ്ക് പ്രവചനം. യുദ്ധം റഷ്യൻ സമ്പദ്‍വ്യവസ്ഥക്കും തിരിച്ചടിയുണ്ടാക്കും. റഷ്യൻ സമ്പദ്‍വ്യവസ്ഥയിൽ 11.2 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.

യുറോപ്പിലേയും മധ്യ ഏഷ്യയുടേയും പല രാജ്യങ്ങളുടേയും വ്യാവസായിക ഉൽപാദനത്തിലും ഇടിവുണ്ടാകും. യുറോപ്പിലേയും പശ്ചിമേഷ്യൻ രാജ്യങ്ങളുടേയും ജി.ഡി.പിയിൽ 4.1 ശതമാനത്തിന്റെ വരെ കുറവുണ്ടാകാ​മെന്നും ലോകബാങ്ക് പ്രവചിക്കുന്നു.

റഷ്യയേയും യുക്രെയ്നേയും കൂടാതെ ബെലാറസ്, കിർക്കിസ്താൻ, മാൾഡോവ, താജിക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളുടേയും സമ്പദ്‍വ്യവസ്ഥകളും മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് പ്രവചനമുണ്ട്.

Tags:    
News Summary - World Bank expects Ukrainian, Russian economies to shrink drastically in 2022: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.