വിവധ്​ സേ വിശ്വാസ്​: പിരിച്ചെടുത്തത്​ 72,480 കോടി

ന്യൂഡൽഹി: നികുതി തർക്ക പരിഹാരത്തിനുള്ള വിവധ്​ സേ വിശ്വാസ്​ പദ്ധതിയിലൂടെ സർക്കാറിന്​ ഇതുവരെ നികുതിയായി ലഭിച്ചത്​ 72,480 കോടി. ഇതുപ്രകാരം 45,855 ഡിക്ലറേഷനുകളാണ്​ ലഭിച്ചത്​. പൊതുമേഖല കമ്പനികൾ ഒരു ലക്ഷം കോടിയുടെ നികുതി തർക്കങ്ങൾ പദ്ധതി പ്രകാരം തീർപ്പാക്കി.

വിവധ്​ സേ വിശ്വാസ്​ പദ്ധതിയുടെ കാലാവധി മൂന്ന്​ മാസത്തേക്ക്​ കൂടി കേന്ദ്രസർക്കാർ നീട്ടിയിരുന്നു. കോവിഡിൻെറ പശ്​ചാത്തലത്തിൽ 2021 മാർച്ച്​ 31 വരെയാണ്​ കാലാവധി നീട്ടിയത്​. അതേസമയം ഡിസംബർ 31നകം ഇതുമായി ബന്ധപ്പെട്ട ഡിക്ലറേഷനുകൾ നൽകണം.

തർക്കത്തിലുള്ള നികുതി, പലിശ, പിഴ അല്ലെങ്കിൽ മറ്റ്​ ചാർജുകൾ എന്നിവ അടക്കുന്നതിനായാണ്​ വിവിധ്​ സേ വിശ്വാസ്​ പദ്ധതി അവതരിപ്പിച്ചത്​. ഇതുപ്രകാരം തർക്കത്തിലുള്ള നികുതി പൂർണമായും അതിൻെറ പലിശ അല്ലെങ്കിൽ മറ്റ്​ ചാർജുകൾ എന്നിവ 25 ശതമാനവും അടച്ചാൽ മതിയാകും. നികുതി തർക്ക കേസുകളിൽ തുടർന്നുള്ള നടപടികളും ഇല്ലാതാകും.

Tags:    
News Summary - Vivad Se Vishwas Scheme Garners Rs 72,480 Crore Tax To Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.