ലണ്ടൻ: റഷ്യയിൽ നിന്നുള്ള രണ്ട് ശതകോടീശ്വരെ വിലക്കി ലെറ്റർവൺ. മിഖായേൽ ഫ്രെഡ്മാൻ, പീറ്റർ അവേൻ എന്നിവരുടെ 22 ബില്യൺ ഡോളർ മൂല്യം വരുന്ന ഓഹരികളാണ് മരവിപ്പിച്ചത്. ലെറ്റർവണ്ണിൽ റഷ്യൻ വ്യവസായികൾക്ക് 50 ശതമാനത്തിൽ താഴെ മാത്രം ഓഹരികളാണുള്ളതെന്നും കമ്പനി അറിയിച്ചു. ഇരുവരുടേയും കമ്പനിയിലെ ഇടപെടലുകളേയും വിലക്കിയിട്ടുണ്ട്.
മിഖായേൽ ഫ്രൈഡ്മാൻ പീറ്റർ അവേൻ എന്നിവർ കമ്പനിയിൽ ഇടപെടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ചെയർമാനും മുൻ തൊഴിൽ മന്ത്രിയുമായ ലോർഡ് ഡേവിസ് പറഞ്ഞു. ഇരുവരുടേയും ഓഹരികൾ മരവിപ്പിച്ചതോടെ ഇവർക്ക് ഡിവിഡന്‍റും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. ബിസിനസിനെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ ഇവർക്ക് ലഭ്യമാവില്ലെന്നും ഡേവിസ് വ്യക്തമാക്കി.
വിലക്കേർപ്പെടുത്തിയവർക്കല്ല കമ്പനിയുടെ നിയന്ത്രണം. ഇ.യു നിരോധനം നിലനിൽക്കുന്നതിലാണ് ഇരു വ്യവസായികളുടേയും ഇടപെടലുകൾക്ക് നിയന്ത്രണം കൊണ്ടുവന്നതെന്നും ഡേവിസ് പറഞ്ഞു. ലെറ്റർവൺ ഓഫീസുകളിൽ കടക്കുന്നതിനും തൊഴിലാളികളുമായി സംസാരിക്കുന്നതിനും ഇരുവർക്കും വിലക്കുണ്ട്. നേരത്തെ പല കോർപ്പറേറ്റ് കമ്പനികളും റഷ്യയിലുള്ള വ്യാപാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു.കെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റഷ്യൻ വ്യവസാിയികൾക്ക് നിയന്ത്രണം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.