ടി.സി.എസിന് 11,392 കോടിലാഭം

മുംബൈ: പ്രമുഖ സോഫ്റ്റ്​വെയർ കമ്പനിയായ ടാറ്റ കൺസൽട്ടൻസി സർവിസസ് (ടി.സി.എസ്) നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ 14.8 ശതമാനത്തിന്റെ ലാഭ വർധന നേടി. മാർച്ചിൽ 11,392 കോടിയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,959 കോടിയായിരുന്നു ലാഭം. ഇന്ത്യയിൽ ഉയർന്ന വിപണി മൂല്യമുള്ള സോഫ്റ്റ്​വെയർ കമ്പനികളിൽ ഒന്നാണ് ടി.സി.എസ്.

കഴിഞ്ഞ വർഷം കമ്പനിയുടെ ആകെ വരുമാനം 50,591 കോടിയായിരുന്നു. ഈ വർഷം ഇത് 59,162 കോടിയായി ഉയർന്നു. 16.9 ശതമാനമാണ് വർധന. ജൂൺ ഒന്നിന് വിരമിക്കുന്ന രാജേഷ് ഗോപിനാഥന് പകരം എം.ഡി/സി.ഇ.ഒ ആയി കെ. ക്രിതിവാസനെ മാർച്ചിൽ കമ്പനി നിയമിച്ചിരുന്നു.

ഇദ്ദേഹം ജൂൺ ഒന്നിന് ഔദ്യോഗികമായി ചുമതലയേൽക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ അഞ്ചു ലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളത്. ആദ്യ പാദത്തിൽ 821 പുതിയ ജീവനക്കാരെ കൂടി നിയമിക്കാനാണ് തീരുമാനം.

Tags:    
News Summary - TCS Q4 result: Net profit rises 14.8% YoY to Rs 11,392 crore, revenue up 16.9%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.