രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച് ഒരു വർഷം പൂർത്തിയാകുേമ്പാഴും മാറ്റമില്ലാതെ തുടർന്ന് തൊഴിലില്ലായ്മ. മാർച്ച് 25നാണ് രാജ്യത്ത് ലോക്ഡൗൺ നിലവിൽ വന്നത്. കോവിഡിനെ പ്രതിരോധിക്കാനായിരുന്നു നിയന്ത്രണം. എന്നാൽ, ഇത് സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയത് കടുത്ത ആഘാതമായിരുന്നു.
കോവിഡിന് പിന്നാലെ ലോക്ഡൗണുണ്ടായപ്പോൾ വലിയ പ്രതിസന്ധിയായി ഉയർന്നത് തൊഴിലില്ലായ്മയും അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളുമാണ്. ലോക്ഡൗണിനിപ്പുറം ഒരു വർഷം പൂർത്തായാകുേമ്പാഴും ഇതിന് പരിഹാരമായില്ല. നിലവിൽ 6.9 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ. ലോക്ഡൗൺ പ്രഖ്യാപിക്കുേമ്പാഴുള്ള കണക്കുകളിൽ നിന്ന് നേരിയ പുരോഗതി ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ഏപ്രിൽ 23.5 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. പിന്നീട് ഈ നിരക്കിൽ കുറവ് വന്നെങ്കിലും പൂർണമായും സമ്പദ്വ്യവസ്ഥ കരകയറിയിട്ടില്ല.
തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിന്‍റെ സൂചനകൾ സമ്പദ്വ്യവസ്ഥയിൽ പ്രകടമാണെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷേ നിർമാണ, സേവന മേഖലകൾ കരകയറാതെ പൂർണമായും സമ്പദ്വ്യവസ്ഥക്ക് തിരിച്ച് വരാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, വ്യവസായ മേഖലയേക്കാൾ കാർഷിക മേഖലയാണ് പ്രതിസന്ധിയിൽ നിന്ന് വേഗത്തിൽ കരകയുന്നതെന്ന് സാമ്പത്തിക വിദഗ്ധരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.