തകർന്നടിഞ്ഞ് റൂബിൾ; പലിശനിരക്ക് ഇരട്ടിയാക്കി റഷ്യ

മോ​സ്കോ: ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് റ​ഷ്യ​ൻ നാ​ണ​യ​മാ​യ റൂ​ബി​ളി​ന് വ​ൻ മൂ​ല്യ​ത്ത​ക​ർ​ച്ച. 30 ശ​ത​മാ​നം വ​രെ​യാ​ണ് മൂ​ല്യ​മി​ടി​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് മൂ​ല്യ​ശോ​ഷ​ണ​ത്തി​ലെ ന​ഷ്ടം കു​റ​ക്കാ​ൻ ബാ​ങ്കു​ക​ൾ പ​ലി​ശ നി​ര​ക്ക് ഇ​ര​ട്ടി​യി​ലേ​റെ​യാ​ക്കി. 9.5 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 20 ശ​ത​മാ​ന​മാ​യാ​ണ് നി​ര​ക്ക് ഉ​യ​ർ​ത്തി​യ​ത്. റൂ​ബി​ളി​ന്റെ വി​ല​ത്ത​ക​ർ​ച്ച​യി​ൽ പ​രി​ഭ്രാ​ന്ത​രാ​യ ജ​ന​ങ്ങ​ൾ മോ​സ്കോ​യി​ല​ട​ക്കം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ത​ടി​ച്ചു​കൂ​ടി. ബാ​ങ്കു​ക​ൾ​ക്കും എ.​ടി.​എ​മ്മു​ക​ൾ​ക്കും മു​ന്നി​ൽ വ​ൻ തി​ര​ക്കാ​ണ് കാ​ണു​ന്ന​ത്.

അ​തി​നി​ടെ ആ​വ​ശ്യ​ത്തി​ന് ക​രു​ത​ൽ​ധ​ന​മു​ണ്ടെ​ന്നും ജ​ന​ങ്ങ​ളോ​ട് പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ടെ​ന്നും കേ​ന്ദ്ര​ബാ​ങ്കാ​യ ബാ​ങ്ക് ഓ​ഫ് റ​ഷ്യ അ​ഭ്യ​ർ​ഥി​ച്ചു. ബാ​ങ്ക് കാ​ർ​ഡു​ക​ൾ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം നി​ല​ക്കു​മെ​ന്നും പി​ൻ​വ​ലി​ക്കാ​വു​ന്ന തു​ക​ക്ക് നി​യ​ന്ത്ര​ണം വ​രു​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്ത പ്ര​ച​രി​ച്ച​തി​​നെ തു​ട​ർ​ന്നാ​ണ് ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ബാ​ങ്കു​ക​ൾ​ക്കു മു​ന്നി​ലെ​ത്തി​യ​ത്.

യു.​കെ, യു.​എ​സ്, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ൾ വി​ല​ക്കി​യ​തോ​ടെ റ​ഷ്യ​ൻ റൂ​ബി​ളി​ന്റെ വി​നി​മ​യം ആ​ഗോ​ള ത​ല​ത്തി​ൽ ത​ട​സ്സ​പ്പെ​ട്ടി​ട്ടു​ണ്ട്. 50 ല​ക്ഷം കോ​ടി​ക്ക​ടു​ത്ത് (630 ബി​ല്യ​ൺ ഡോ​ള​ർ) വ​രു​ന്ന റ​ഷ്യ​യു​ടെ ക​രു​ത​ൽ ധ​നം ഡോ​ള​ർ, യൂ​റോ, സ്റ്റെ​ർ​ലി​ങ് എ​ന്നീ വി​ദേ​ശ ക​റ​ൻ​സി​ക​ളി​ലും കൂ​ടാ​തെ സ്വ​ർ​ണ​രൂ​പ​ത്തി​ലു​മാ​ണ് നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ണ​ത്തി​ന് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തോ​ടെ കേ​ന്ദ്ര ബാ​ങ്ക് കൂ​ടു​ത​ൽ പ​ണം എ.​ടി.​എം വ​ഴി ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ചി​രു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ലും തി​രി​ച്ച​ടി

റ​ഷ്യ​ക്കാ​ണ് സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും അ​തി​ന്റെ പ്ര​ത്യാ​ഘാ​തം ലോ​ക​രാ​ജ്യ​ങ്ങ​ളി​ലു​മെ​ത്തി. വാ​ത​ക​വി​ല​യി​ലാ​ണ് വ​ൻ കു​തി​ച്ചു ചാ​ട്ട​മു​ണ്ടാ​യ​ത്. വാ​ത​ക​വി​ല

24 ശ​ത​മാ​നം വ​ർ​ധി​ച്ച​ത് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം വ​ൻ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി.

മ​റ്റു പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ

● യൂ​റോ​പ്യ​ൻ, ല​ണ്ട​ൻ, പാ​രി​സ്, ഫ്രാ​ങ്ക്ഫു​ർ​ട്ട് ഓ​ഹ​രി വി​പ​ണി​ക​ളി​ൽ ത​ക​ർ​ച്ച

● ക്രൂ​ഡ് ഓ​യി​ൽ വി​ല 5.4 ശ​ത​മാ​നം വ​ർ​ധി​ച്ചു. ബാ​ര​ലി​ന് 105 ഡോ​ള​ർ വ​രെ ഉ​യ​ർ​ന്ന ക്രൂ​ഡ് ഓ​യി​ൽ വി​ല നി​ല​വി​ൽ 103 ഡോ​ള​റി​ലാ​ണ് തു​ട​രു​ന്ന​ത്.

● റ​ഷ്യ​യു​ടെ എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക ബി​സി​ന​സ് പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ച്ച​തു വ​ഴി ബ്രി​ട്ട​നി​ലെ ആ​ഗോ​ള എ​ണ്ണ​ക്ക​മ്പ​നി​യാ​യ ബ്രി​ട്ടീ​ഷ് പെ​ട്രോ​ളി​യ​ത്തി​ന്റെ (ബി.​പി)​ഓ​ഹ​രി​വി​ല ഏ​ഴു ശ​ത​മാ​നം ഇ​ടി​ഞ്ഞു. 25 ബി​ല്യ​ൺ ഡോ​ള​റാ​ണ് ക​മ്പ​നി​ക്കു​ണ്ടാ​യ ന​ഷ്ടം (ര​ണ്ടു ല​ക്ഷം കോ​ടി​ക്ക​ടു​ത്ത്).

● റ​ഷ്യ​യി​ൽ​നി​ന്നും യു​ക്രെ​യ്നി​ൽ​നി​ന്നു​മു​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ഗോ​ത​മ്പ് വി​ല കു​തി​ച്ചു​യ​ർ​ന്നു.

റ​ഷ്യ​ൻ ബാ​ങ്കു​ക​ൾ ത​ക​രാ​ൻ സാ​ധ്യ​ത​യെ​ന്ന് യൂ​റോ​പ്യ​ൻ കേ​ന്ദ്ര ബാ​ങ്ക്

യൂ​റോ​പ്പി​ലെ റ​ഷ്യ​ൻ ബാ​ങ്കു​ക​ൾ പാ​പ്പ​രാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് യൂ​റോ​പ്യ​ൻ കേ​ന്ദ്ര ബാ​ങ്ക് (ഇ.​സി.​ബി). റ​ഷ്യ​ൻ ഗ​വ​ൺ​മെ​ന്റി​നു കീ​ഴി​ലു​ള്ള സ്ബെ​ർ​ബാ​ങ്ക് റ​ഷ്യ​ക്കു കീ​ഴി​ൽ യൂ​റോ​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കു​ക​ൾ​ക്കാ​ണ് തി​രി​ച്ച​ടി​യു​ണ്ടാ​വു​ക​യെ​ന്ന് ഇ.​സി.​ബി പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് 1.38 ല​ക്ഷം കോ​ടി ആ​സ്തി​യു​ള്ള ബാ​ങ്കാ​ണ് സ്ബെ​ർ​ബാ​ങ്ക്. യു​ദ്ധം തു​ട​ങ്ങി​യ ശേ​ഷം ഈ ​ബാ​ങ്കി​നു കീ​ഴി​ലെ യൂ​റോ​പ്യ​ൻ ശാ​ഖ​ക​ളി​ൽ​നി​ന്ന് വ​ലി​യ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഇ.​സി.​ബി പ​റ​യു​ന്നു. ക്രൊ​യേ​ഷ്യ, ​സ്ലൊ​വീ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബാ​ങ്കു​ക​ളാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തെ​ന്നും ഇ.​സി.​ബി വ്യ​ക്ത​മാ​ക്കു​ന്നു.

News Summary - ruble collapsed; Russia doubles interest rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.