സർക്കാറിന്‍റെ അനുമതിയില്ലാതെ ടെലികോം മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം

ന്യൂഡൽഹി: ടെലികോം മേഖലയിലെ വിദേശ നിക്ഷേപത്തിനുള്ള ചട്ടങ്ങൾ ഉദാരമാക്കി കേന്ദ്രസർക്കാർ. മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന്​ അനുമതി നൽകി. നിക്ഷേപത്തിന്​ കേന്ദ്രസർക്കാറിന്‍റെ മുൻകൂർ അനുമതി ആവശ്യമില്ല. നേരത്തെ കേന്ദ്രസർക്കാറിന്‍റെ അനുമതിയില്ലാതെ 49 ശതമാനം വിദേശനിക്ഷേപം മാത്രമാണ്​ അനുവദിച്ചിരുന്നത്​. ഈ പരിധിയാണ്​ കേന്ദ്രസർക്കാർ ഉയർത്തിയത്​.

ടെലികോം കമ്പനികളുടെ എ.ജി.ആർ കുടിശിക അടക്കാൻ കേന്ദ്രസർക്കാർ സാവാകാശം നൽകി . നാല്​ വർഷത്തെ മൊറ​ട്ടോറിയം എ.ജി.ആർ കുടിശികക്ക്​ പ്രഖ്യാപിച്ചു ​. ഇതിനൊപ്പം എ.ജി.ആറിന്‍റെ നിർവചനം പുനഃപരിശോധിക്കുമെന്നും ടെലികോം മന്ത്രി വ്യക്​തമാക്കി. ടെലികോം ഇതര വരുമാനം എ.ജി.ആറിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളുണ്ടാവുമെന്നാണ്​ കേന്ദ്രസർക്കാർ ഇപ്പോൾ വ്യക്​തമാക്കുന്നത്​. ടെലികോം കമ്പനികൾ അവർക്ക്​ ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതം കേന്ദ്രസർക്കാറിന്​ നൽകണം. ഇത്തരത്തിൽ നൽകുന്ന തുകയാണ്​ എ.ജി.ആർ എന്ന്​ അറിയപ്പെടുന്നത്​. ലൈസൻസ്​ ഫീസായും സ്​പക്​ട്രം ചാർജായുമായാണ്​ തുക നൽകുന്നത്​.

നേരത്തെ രാജ്യത്തെ ടെലികോം സെക്​ടറിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. കേന്ദ്രസർക്കാറിന്‍റെ നടപടികളിൽ പ്രതിഷേധിച്ച്​ ​വോഡഫോൺ-ഐഡിയയിലെ ഓഹരികൾ വിൽക്കുകയാണെന്ന്​ ഐഡിയ അറിയിച്ചിരുന്നു. സർക്കാറിനോ സർക്കാർ പറയുന്ന കമ്പനിക്കോ ഓഹരി വിൽക്കാൻ തയാറാണെന്നായിരുന്നു ഐഡിയയുടെ നിലപാട്​. എ.ജി.ആർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാറുമായുള്ള പോര്​ കനക്കുന്നതിനിടെയായായിരുന്നു ഐഡിയയുടെ പ്രഖ്യാപനം. ഇതിനിടയിലാണ്​ എ.ജി.ആർ കുടിശിക അടക്കാൻ കേന്ദ്രസർക്കാർ തന്നെ സാവകാശം നൽകിയിരിക്കുന്നത്​.

Tags:    
News Summary - Relief for telecom sector: Govt approves 4-yr moratorium on AGR dues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.