പലിശയിളവിന്​ അപേക്ഷിക്കേണ്ടതില്ലെന്ന്​ കേന്ദ്രധനകാര്യമന്ത്രാലയം

ന്യൂഡൽഹി: മൊറ​ട്ടോറിയം കാലയളവിലെ പിഴപ്പലിശയിളവിന്​ അപേക്ഷിക്കേണ്ടതില്ലെന്ന്​ കേ​ന്ദ്രധനകാര്യമന്ത്രാലയം. ആറ്​ മാസത്തെ മൊറ​ട്ടോറിയം കാലയളവിലെ​ പിഴപ്പലിശയാണ്​ കേന്ദ്രസർക്കാർ ഇളവ്​ ചെയ്​ത്​ നൽകിയത്​. ധനകാര്യ സ്ഥാപനങ്ങൾ അർഹരായ അക്കൗണ്ട്​ ഉടമകളുടെ പട്ടിക തയാറാക്കി ആനുകൂല്യം വിതരണം ചെയ്യുമെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്​ച ഇക്കാര്യത്തിൽ വ്യക്​തത വരുത്തി മന്ത്രാലയം സർക്കുലർ പുറത്തിറക്കിയിരുന്നു. പിഴപ്പലിശ ഇളവുമായി ബന്ധപ്പെട്ടുള്ള 20 ചോദ്യങ്ങൾക്ക്​ ഉത്തരമെന്ന രീതിയിലാണ്​ സർക്കുലർ പുറത്തിറക്കിയത്​. മൊറ​ട്ടോറിയത്തിന്​ അപേക്ഷിക്കാത്തവർക്കും ആനുകൂല്യത്തിന്​ അർഹതയുണ്ടാവുമെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കിയിരുന്നു.

ക്രെഡിറ്റ്​ ഏജൻസിയായ ക്രിസിലി​െൻറ കണക്കനുസരിച്ച്​ വായ്​പ എടുത്ത 75 ശതമാനം പേർക്കും പിഴപലിശയുടെ ആനുകൂല്യം ലഭിക്കും. 7500 കോടി രൂപയാണ്​ സർക്കാറിന്​ ഇതിനായി ചെലവ്​ വരിക. അതേസമയം, സ്ഥിരനിക്ഷേപം, ബോണ്ട്​, ഓഹരി തുടങ്ങിയവയിൽ നിന്നുള്ള വായ്​പകൾക്ക്​ ഇളവ്​ ബാധകമാവില്ല.

Tags:    
News Summary - No need to apply for compound interest waiver, relief to be auto-credited into accounts: Finance Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.