കുവൈത്ത് സിറ്റി: 25 രാജ്യങ്ങൾ കുവൈത്തിന് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതായി വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗം മുഹൽഹൽ അൽ മുദഫിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഏകദേശം 119 ദശലക്ഷം ദീനാറാണ് ഈ രാജ്യങ്ങളില്‍നിന്നും കുവൈത്തിന് ലഭിക്കാനുള്ളത്. ഇതില്‍ 90 ശതമാനം ലോണ്‍ കുടിശ്ശികയും സിറിയ, സുഡാൻ, യമൻ, ക്യൂബ, ഉത്തര കൊറിയ രാജ്യങ്ങളിൽനിന്നുള്ളതാണെന്ന് ശൈഖ് സലിം പറഞ്ഞു. കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയാണ് വികസന പദ്ധതികളെ പിന്തുണക്കുന്നതിനായി വികസ്വര രാജ്യങ്ങൾക്ക് വായ്പകൾ നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.