സാമ്പത്തികപ്രതിസന്ധി രൂക്ഷം; ധനകമ്മിയിൽ വൻ വർധനവ്​

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്​തമാക്കി ഇന്ത്യയുടെ ധനകമ്മിയിൽ വൻ വർധനവ്​. ഏപ്രിൽ മുതൽ സെപ്​റ്റംബർ വരെയുള്ള കാലയളവിൽ 9.1 ലക്ഷം കോടിയാണ്​ ധനകമ്മി. 8 ​ലക്ഷം കോടിയിൽ ധനകമ്മി പിടിച്ചുനിർത്താൻ കഴിയുമെന്നായിരുന്നു കേന്ദ്രസർക്കാറി​െൻറ പ്രതീക്ഷ.

അതേസമയം, ​കേന്ദ്രസർക്കാർ ചെലവ്​ പരമാവധി ചുരുക്കുന്നുണ്ട്​. മുമ്പ്​ ബജറ്റ്​ എസ്​റ്റിമേറ്റി​െൻറ 53 ശതമാനമായിരുന്നു ചെലവാക്കിയിരുന്നതെങ്കിൽ ഇക്കുറി അത്​ 47 ശതമാനമായി കുറഞ്ഞു​. 14.8 ലക്ഷം കോടിയാണ്​ ​ആകെ ചെലവ്​. കേന്ദ്രസർക്കാറിന്​ കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ചെലവ്​ കുറച്ചിട്ടുണ്ട്​.

കോവിഡും തുടർന്നുണ്ടായ പ്രതിസന്ധിയും തുടർന്ന്​ നികുതി വരുമാനവും കുറയുകയാണ്​. സെപ്​റ്റംബർ വരെയുള്ള കണക്കനുസരിച്ച്​ 7.2 ലക്ഷം കോടിയാണ്​ കേന്ദ്രസർക്കാറി​െൻറ നികുതി വരുമാനം. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 9.2 ലക്ഷം കോടിയുടെ വരുമാനമുണ്ടായിരുന്നു. 30 ശതമാനം ഇടിവാണ്​ നികുതി വരുമാനത്തിലുണ്ടായത്​. കേന്ദ്രസർക്കാറി​െൻറ വരുമാനത്തിലുണ്ടാവുന്ന കുറവ്​ സംസ്ഥാനങ്ങളേയും പ്രതികൂലമായി ബാധിക്കുകയാണ്​. ഇതുവരെ നികുതിവിഹിതമായി സംസ്ഥാനങ്ങൾക്ക്​ കേന്ദ്രസർക്കാർ നൽകിയത്​ 2.6 ലക്ഷം കോടിയാണ്​. 51,277 കോടിയുടെ കുറവാണ്​ സംസ്ഥാനങ്ങൾക്ക്​ നൽകിയ നികുതി വിഹിതത്തിൽ ഉണ്ടായത്​. 

Tags:    
News Summary - India's April-Sept fiscal deficit at Rs 9.1 lakh cr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.