കൊച്ചി: ഇന്ത്യ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ ഏഴാമത് പതിപ്പ് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ 22 മുതല്‍ 24 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
കേരള സര്‍ക്കാറിനുകീഴിലുള്ള കെ-ബിപ്, കേന്ദ്ര സര്‍ക്കാറിനുകീഴിലുള്ള എൻ.എസ്.ഐ.സി, വാട്ടര്‍ മെട്രോ, ടൂറിസം, കോസ്റ്റ് ഗാര്‍ഡ്, സതേണ്‍ നേവല്‍ കമാന്‍ഡ്, മാരിടൈം ബോര്‍ഡ്, സിഫ്റ്റ്, ഫിഷറീസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ പിന്തുണ മേളക്കുണ്ട്. ഇതിനുപുറമെ, ബോട്ട് യാര്‍ഡുകള്‍, ഉപകരണ നിര്‍മാതാക്കള്‍ തുടങ്ങി കേരളത്തില്‍നിന്നുള്ള എസ്.എം.ഇകളുടെ പ്രത്യേക പവിലിയനും ഉണ്ടാകും.
സ്പീഡ്ബോട്ടുകള്, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, മറ്റ് സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ മുഴുവന്‍ വ്യവസായ മേഖലകളില്നിന്നുമുള്ളവര് പങ്കെടുക്കും. 55ലേറെ സ്ഥാപനങ്ങള്‍ ഉൽപന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, എന്‍.എസ്.ഐ.സി സോണല്‍ ജനറല്‍ മാനേജര്‍ ശ്രീവത്സന്‍, എൻ.എസ്.ഐ.സി ബ്രാഞ്ച് ഹെഡ് കൊച്ചി ഗ്രേസ് റെജി, സമുദ്ര ഷിപ് യാര്‍ഡ് എം.ഡി എസ്. ജീവന്, മറൈന്‍ എന്‍ജിനീയേഴ്സ് സംഘടനയുടെ പ്രസിഡന്റ് പ്രഫ. കെ.എ. സൈമണ്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.