ട്രംപിന്റെ വരവിൽ ആശങ്ക; ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വളർച്ച കുറയുമെന്ന് ഐ.എം.എഫ്

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് 2025 സാമ്പത്തിക വർഷത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് ഐ.എം.എഫ് പ്രവചനം. ഏജൻസിയുടെ എം.ഡി ക്രിസ്‍റ്റലീന ജോർജിയേവയാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്. ആഗോള സമ്പദ്‍വ്യവസ്ഥക്ക് സുസ്ഥിരമായ വളർച്ചയുണ്ടാകുമെങ്കിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് നേരിയ തിരിച്ചടിയുണ്ടാവുമെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്.

യു.എസിന്റെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡോണാൾഡ് ട്രംപിന്റെ നയം സംബന്ധിച്ച അനിശ്ചിതത്വം ഇന്ത്യ ഉൾപ്പടെയുള്ള സമ്പദ്‍വ്യവസ്ഥകളെ സ്വാധീനിക്കും. യു.എസ് സമ്പദ്‍വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച 2025ൽ കൈവരിക്കുമെന്നും ക്രിസ്റ്റലീന പറഞ്ഞു.

പണപ്പെരുപ്പ നിരക്കും ആഭ്യന്തര ആവശ്യകതയിലുണ്ടാവുന്ന ഇടിവും ചൈനീസ് സമ്പദ്‍വ്യവസ്ഥക്ക് വെല്ലുവിളിയാണ്. പണപ്പെരുപ്പം തന്നെയാണ് ബ്രസീൽ സമ്പദ്‍വ്യവസ്ഥക്കും തിരിച്ചടിയുണ്ടാക്കുക.

ഒരുപാട് അനിശ്ചിതത്വം നിലനിൽക്കുന്ന വർഷമാണ് 2025. യു.എസ് സമ്പദ്‍വ്യവസ്ഥ തന്നെയാവും ആഗോള സാമ്പത്തികരംഗത്തെ സ്വാധീനിക്കുക. നികുതി, ഇറക്കുമതി തീരുവ എന്നിവയിലെല്ലാം യു.എസിലെ പുതിയ ഭരണകൂടം സ്വീകരിക്കുന്ന നടപടികൾ സമ്പദ്‍വ്യവസ്ഥയെ സ്വാധീനിക്കും. ഇത് ഇന്ത്യ ഉൾപ്പടെ യു.എസുമായി വലിയ വാണിജ്യ ബന്ധങ്ങളുള്ള സമ്പദ്‍വ്യവസ്ഥകളിൽ സ്വാധീനം ചെലുതതുമെന്നും ഐ.എം.എഫ് എം.ഡി ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു.

Tags:    
News Summary - IMF MD forecasts ‘little weaker’ Indian economy in 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.