പാവങ്ങൾക്കായി ലക്ഷ്മി ദേവിയോട് പ്രാർഥിക്കുന്നുവെന്ന് നരേന്ദ്ര ​ മോദി

ന്യൂഡൽഹി: പാവങ്ങൾക്കും മധ്യവർഗത്തിനും ഐശ്വര്യം നൽകാൻ താൻ ലക്ഷ്മി ദേവിയോട് പ്രാർഥിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാര​തമെന്ന ലക്ഷ്യം ഇന്ത്യ പൂർത്തികരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. മൂന്നാം നരേന്ദ്രന മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് ധനമ​ന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാനിരിക്കെയാണ് മോദിയുടെ പ്രതികരണം.

75 വർഷം ഒരു ജനാധിപത്യ രാജ്യമെന്നനിലയിൽ ഇന്ത്യക്ക് നിലനിൽക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്നും മോദി പറഞ്ഞു. മൂന്നാം ഭരണകാലയളവിലെ എന്റെ സമ്പൂർണ്ണ ബജറ്റാണ് ഇത്. 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ വികസിതഭാരതമെന്ന ലക്ഷ്യം പൂർത്തീകരിച്ചിരിക്കും.

മൂന്നാം ഭരണകാലയളവിൽ എല്ലാം മേഖലയിലുള്ള വിികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ ചരിത്രപ്രധാനമായ പല ബില്ലുകളും ചർച്ച കൊണ്ടുവരും. ഇതുസംബന്ധിച്ച് ചർച്ചകൾ പാർലമെന്റിൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റ് സമ്മേളനത്തിൽ വികസിത ഭാരതത്തിനായി എം.പിമാർ സംഭാവന ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - I Pray To Goddess Lakshmi": PM On Poor, Middle Class On Budget Eve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.