നവംബറിലെ ജി.എസ്.ടി വരുമാനത്തിൽ വർധന

ന്യൂഡൽഹി: നവംബറിൽ ചരക്ക് സേവന നികുതി (ജി.എസ്.ടി) യിൽ നിന്നുള്ള വരുമാനത്തിൽ മുൻവർഷത്തേക്കാൾ 11 ശതമാനത്തിന്റെ വർധന. 1.46 ലക്ഷം കോടി രൂപയാണ് നവംബറിലെ വരുമാനം. 2021 നവംബറിൽ ഇത് 1,31,526 കോടി രൂപയായിരുന്നു.

തുടർച്ചയായ ഒമ്പതാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ നിൽക്കുന്നത്. നവംബറിലെ വരുമാനം ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്നതാണ്.ഒക്ടോബറിൽ, ജിഎസ്ടി വരുമാനം 1.52 ലക്ഷം കോടിയിലെത്തിയിരുന്നു. ഉൽസവകാല ഉപഭോഗം വർധിച്ചതായിരുന്നു കാരണം. ഏപ്രിലിലിത് 1.68 ലക്ഷം കോടിയായിരുന്നു.

2022 നവംബറിലെ മൊത്തം ജി.എസ്.ടി വരുമാനം 1,45,867 കോടി രൂപയാണ്. അതിൽ കേന്ദ്ര ജി.എസ്.ടി 25,681 കോടി രൂപയും സംസ്ഥാന ജി.എസ്.ടി 32,651 കോടി രൂപയും സംയോജിത ജി.എസ്.ടി 77,103 കോടി രൂപയുമാണ് (ഇറക്കുമതി ചരക്കുകളുടെ 38,635 കോടി രൂപ ഉൾപ്പെടെ). കൂടാതെ സെസ് 10,433 കോടി രൂപയാണ് (ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 817 കോടി ഉൾപ്പെടെ).

Tags:    
News Summary - GST collection for November stands at Rs 1,45,867 crore, surges 11% YoY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.