മുംബൈ: വിദേശരാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണശേഖരം വൻതോതിൽ ഇന്ത്യയിലേക്കു തന്നെ തിരികെ കൊണ്ടുവരികയാണ് ആർ.ബി.ഐ. റിസർവ് ബാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 104.37 മെട്രിക് സ്വർണമാണ് ആർ.ബി.ഐ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. 2026 മാർച്ച് അവസാനം ഇന്ത്യയുടെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്‍റെ പങ്ക് 16.7 ശതമാനമായിരുന്നു. ആറ് മാസം മുമ്പ്, 2025 സെപ്റ്റംബർ അവസാനം, ഇത് 13.92 ശതമാനമായിരുന്നു. ഒരു അർധ വർഷത്തിനിടെ 3 ശതമാനം പോയിന്‍റാണ് കൂടിയത്.
നിലവിൽ രാജ്യത്ത് ആകെ 290.37 മെട്രിക് ടൺ സ്വർണശേഖരമാണ് ഉള്ളത്. ഇന്ത്യയുടെ 552.28 ബില്യൺ യു.എസ് ഡോളർ വരുന്ന വിദേശനാണ്യ ആസ്തിയിൽ 465.61 ബില്യൺ ഡോളർ വിവിധ സെക്യൂരിറ്റികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 46.83 ബില്യൺ ഡോളർ മറ്റ് കേന്ദ്ര ബാങ്കുകളിലും ബി.ഐ.എസിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. വിദേശ വാണിജ്യ ബാങ്കുകളിൽ 39.84 ബില്യൺ ഡോളർ നിക്ഷേപവുമുണ്ട്.
വിദേശകാര്യ ആസ്തികളിലും ആർ.ബി.ഐ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. സെക്യൂരിറ്റികളിലെയും വിദേശ വാണിജ്യ ബാങ്കുകളിലെയും നിക്ഷേപങ്ങളിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ തുടരുന്ന പ്രതിസന്ധികൾ പരിഗണിച്ച് കരുതൽ ശേഖരം സുരക്ഷിതമാക്കുന്നതിന്‍റെ ഭാഗമായാണ് സ്വർണം വൻതോതിൽ രാജ്യത്തേക്കെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.