കോർപ്പറേറ്റുകളുടെ നികുതിയിൽ നിർണായക തീരുമാനവുമായി ജി 7 രാജ്യങ്ങൾ

ലണ്ടൻ: ബഹുരാഷ്​ട്ര കമ്പനികളുടെ നികുതിയിൽ നിർണായക തീരുമാനവുമായി ജി 7 രാജ്യങ്ങൾ. ഗൂഗ്​ൾ, ആപ്പിൾ, ആമസോൺ പോലുള്ള കമ്പനികളുടെ നികുതി സംബന്ധിച്ചാണ്​ തീരുമാനം. ഇത്തരം കമ്പനികളുടെ മിനിമം നികുതി 15 ശതമാനമായി നിശ്​ചയിച്ചു.നികുതി നഷ്​ടം ഒഴിവാക്കുന്നതിനായാണ്​ തീരുമാനമെന്നാണ്​ വിശദീകരണം.

നികുതി സംവിധാനത്തെ പരിഷ്​കരിക്കുന്നതിനായി ചരിത്രപരമായ തീരുമാനമാണ്​ ജി 7 രാജ്യങ്ങൾ സ്വീകരിച്ചതെന്ന്​ ബ്രിട്ടീഷ്​ ധനമന്ത്രി ഋഷി സുനക്​ പ്രതികരിച്ചു. ഡിജിറ്റൽ കാലത്തേക്ക്​ അനുയോജ്യമായ രീതിയിൽ നികുതി സംവിധാനത്തെ മാറ്റുന്നതിനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. യു.എസ്​ ട്രഷറി സെക്രട്ടറി ജാനറ്റ്​ യെലനും പുതിയ നീക്കത്തെ സ്വാഗതം ചെയ്​തു.

ജർമ്മനിയും ഫ്രാൻസും തീരുമാനത്തെ സ്വാഗതം ചെയ്​തിട്ടുണ്ട്​. ജൂലൈയോടെ തീരുമാനം നടപ്പാക്കാനാവുമെന്നാണ്​ ജി 7 രാജ്യങ്ങളുടെ പ്രതീക്ഷ. വൈകാതെ വികസ്വര രാജ്യങ്ങളേയും തങ്ങളുടെ പുതിയ നികുതി സംവിധാനത്തിലേക്ക്​ കൊണ്ടു വരാൻ ജി 7 രാജ്യങ്ങൾ ശ്രമം തുടങ്ങിയെന്നാണ്​ റിപ്പോർട്ട്​.

Tags:    
News Summary - G7 nations strike deal to tax big companies and squeeze havens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.