യു.എസ് സാമ്പത്തികമാന്ദ്യത്തിലേക്ക്; വരാനിരിക്കുന്നത് കടുത്ത പ്രതിസന്ധിയുടെ കാലമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ: യു.എസ് സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്ക് പതിക്കുകയാണെന്ന് മുന്നറിയിപ്പ്. ഇലോൺ മസ്ക്, നോറേൽ റോബിനി, ഗോൾഡ്മാൻ സാചസ് ഗ്രൂപ്പ് എന്നിവരാണ് യു.എസ് സാമ്പത്തിക മാന്ദ്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. പണപ്പെരുപ്പം തടാൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

യു.എസിൽ വൈകാതെ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് മസ്ക് പറഞ്ഞു. ചില സമയങ്ങളിൽ മാന്ദ്യം ഒഴിവാകാനാവാത്ത സാഹചര്യവുമുണ്ടാവും. യു.എസിന്റെ സാമ്പത്തിക വളർച്ച കുറച്ച ഗോൾഡ്മാൻ സാച്ചസ് സാമ്പത്തികമാന്ദ്യമുണ്ടാവാനുള്ള സാധ്യതകൾ വർധിക്കുകയാണെന്ന് വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യമുണ്ടാവാൻ 30 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് ഗോൾഡ്മാൻ സാച്ചസിന്റെ വിലയിരുത്തൽ.

യു.എസ് സമ്പദ്‍വ്യവസ്ഥയിൽ വളർച്ച കുറവാണ്. ഉയർന്ന് വരുന്ന പണപ്പെരുപ്പം പിടിച്ചു നിർത്താൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തിയെങ്കിലും ഇത് എത്രകണ്ട് ഫലവത്താകുമെന്ന് ഉറപ്പില്ല. എണ്ണവില വീണ്ടും ഉയർന്നാൽ പണപ്പെരുപ്പം ഇനിയും വർധിക്കുന്ന സാഹചര്യമുണ്ടാവും. ഇത് യു.എസ് സമ്പദ്‍വ്യവസ്ഥയെ അതിവേഗം മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും ആശങ്കയുണ്ട്. റോബിനിയുടെ വിലയിരുത്തലിൽ ഈ വർഷം അവസാനത്തോടെ യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമെന്നാണ് റുബിനിയുടെ മുന്നറിയിപ്പ്.

Tags:    
News Summary - Elon Musk, Nouriel Roubini and Goldman warn US recession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.