ചൈന വളരും; ഉത്തേജക പാക്കേജ്​ പിൻവലിക്കരുതെന്ന്​ ലോകബാങ്ക്​

ബെയ്​ജിങ്​: ചൈന അടുത്ത സാമ്പത്തിക വർഷവും ഉത്തേജക പാക്കേജുകൾ തുടരണമെന്ന്​ ലോകബാങ്ക്​. സമ്പദ്​വ്യവസ്ഥയിൽ വളർച്ചയുണ്ടാവു​േമ്പാൾ ഉത്തേജക പാക്കേജുകൾ പിൻവലിക്കരുതെന്ന്​ ലോകബാങ്ക്​ നിർദേശിച്ചു. ചൈനീസ്​ സമ്പദ്​വ്യവസ്ഥ രണ്ട്​ ശതമാനം നിരക്കിലാവും ഇൗ വർഷം വളരുക. അടുത്ത സാമ്പത്തിക വർഷം വളർച്ചാ നിരക്ക്​ 7.9 ശതമാനമായി ഉയരും.

സ്വകാര്യ മേഖലയിലെ നിക്ഷേപവും ഉപഭോഗം ഉയരുന്നതുമായിരിക്കും ചൈനീസ്​ സമ്പദ്​വ്യവസ്ഥയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിക്കുക. എന്നാൽ, ഉത്തേജക പാക്കേജിൽ നിന്ന്​ പിന്നാക്കം പോയാൽ അത്​ സമ്പദ്​വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നും ലോകബാങ്ക്​ മുന്നറിയിപ്പ്​ നൽകുന്നു.

പ്രാദേശിക ഭരണകൂടങ്ങൾക്ക്​ നൽകുന്ന സഹായം ചൈന തുടരണം. ഇത്​ ഉയർത്താനുള്ള നടപടികൾ ചൈനയുടെ ഭാഗത്ത്​ നിന്ന്​ ഉണ്ടാവണമെന്നും ലോകബാങ്ക്​ നിർദേശിച്ചു. ഉത്തേജക പാക്കേജിൽ വെട്ടിചുരുക്കലുണ്ടാവുമെന്ന്​ ചൈനീസ്​ കമ്യൂണിസ്റ്റ്​ പാർട്ടി സൂചന നൽകിയതിന്​ പിന്നാലെയാണ്​ ലോകബാങ്കിന്‍റെ വിശദീകരണം.

Tags:    
News Summary - China Shouldn’t Withdraw Stimulus Rapidly, World Bank Warns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.