കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു​. ഡി.എയിൽ മൂന്ന്​ ശതമാനം വർധന വരുത്താനാണ്​ തീരുമാനം. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 31 ശതമാനമായി ഉയരും.

വ്യാഴാഴ്ച രാവിലെ കേന്ദ്രമന്ത്രിസഭ യോഗം ചേർന്നാണ്​ ഡി.എ, ഡി.ആർ വർധനക്ക്​ അംഗീകാരം നൽകിയത്​. പെൻഷൻകാരുടെ ആനുകൂല്യങ്ങളും വർധിക്കും. ഒരു വർഷത്തിന്​ ശേഷം കഴിഞ്ഞ ജൂലൈയിലാണ്​ കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡി.എ വർധിപ്പിച്ചത്​.

കോവിഡിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരുടെ ഡി.എ, ഡി.ആർ വർധന സർക്കാർ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. തുടർന്ന്​ കഴിഞ്ഞ ജൂലൈയിൽ 17 ശതമാനത്തിൽ നിന്ന്​ ഡി.എ 28 ശതമാനമായി ഉയർത്തി. ഇതിന്​ പിന്നാലെയാണ്​ ഡി.എ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചത്​. 

Tags:    
News Summary - Centre approves 3% DA hike for central govt employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.