റിലയൻസ് റീടെയിലിൽ 4966 കോടി നിക്ഷേപിക്കാനൊരുങ്ങി അബുദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി

മുംബൈ: റിലയൻസ് റീടെയിൽ വെൻച്വർ ലിമിറ്റഡിൽ 4,966.80 കോടി നിക്ഷേപിക്കാനൊരുങ്ങി അബുദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി. ആർ.ആർ.വി.എൽ തന്നെയാണ് നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപകമ്പനിയാണ് സ്ഥാപനം.

അബുദബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ നിക്ഷേപത്തിന്റെ ഓഹരിമൂല്യം 0.59 ശതമാനമാണ്. ആർ.ആർ.വി.എല്ലും അതിന്റെ സഹ കമ്പനികളും ഇന്ത്യയിൽ അതിവേഗം വളരുന്ന റീട്ടെയിൽ ബിസിനസിന്റെ ഭാഗമാണ്. 267 മില്യൺ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. ഏകദേശം 18,500 സ്റ്റോറുകളാണ് ഇവർക്ക് ഇന്ത്യയിലുള്ളത്.

ഇതിനൊപ്പം ഇ-കോമേഴ്സിലും സാന്നിധ്യമുണ്ട്. ഗ്രോസറി, കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ, ലൈഫ്സ്റ്റൈയിൽ, ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ മേഖലകളിലെല്ലാം കമ്പനിയുടെ സാന്നിധ്യമുണ്ട്.

അബുദബാദി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് റിലയൻസ് റീടെയിൽ വെൻച്വർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യയുടെ റീടെയിൽ സെക്ടറിൽ മാറ്റങ്ങളുണ്ടാക്കുകയെന്ന ഞങ്ങളുടെ ദൗത്യത്തിന് ഇത് കൂടുതൽ കരുത്ത് പകരുമെന്നും ഇഷ അംബാനി കൂട്ടിച്ചേർത്തു.

Tags:    
News Summary - Abu Dhabi Investment Authority to invest Rs 4,966 crore in Reliance Retail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.